നിരക്ക് വര്‍ദ്ധന അംഗീകരിക്കാതെ സ്വകാര്യ ബസുടമകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്, മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; കെഎസ്ആർടിസി ബസുകൾ ഇന്നുമുതൽ കൂടുതൽ സർവീസുകൾ നടത്തും

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന പര്യാപ്തമല്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഇന്ന് മുതല്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല.
എന്നാല്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന് ഗതാഗതമന്ത്രി ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും മന്ത്രി അറിയിച്ചു. കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് നടപ്പിലാക്കിയത് . ജനങ്ങളുടെ പ്രയാസങ്ങള്‍ ബസുടമകള്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഇന്നുമുതൽ കൂടുതൽ സർവീസുകൾ നടത്തും. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ യൂണിറ്റ് അധികാരികൾക്കു ഇതുസംബന്ധിച്ചു കത്ത് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha