രണ്ടുപേർക്ക് ഒരേ ആധാർ നമ്പർ; ഇടുക്കി സ്വദേശിയുടെ തൊഴിലുറപ്പ് പദ്ധതിയിലെ ഒരു വര്‍ഷത്തെ വേതനം ചെന്നെത്തിയത് ഉത്തര്‍പ്രദേശിലെ യുവാവിന്റെ അക്കൗണ്ടിലേക്ക്

ഇടുക്കി സ്വദേശിക്കും ഉത്തര്‍പ്രദേശിലെ യുവാവിനും ഒരേ ആധാർ നമ്പർ. ഇടുക്കി സ്വദേശിയുടെ തൊഴിലുറപ്പ് പദ്ധതിയിലെ ഒരു വര്‍ഷത്തെ വേതനമായ 10,500 രൂപ ചെന്നെത്തിയത് ഉത്തര്‍പ്രദേശിലെ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ ഷിജി മനോജിനാണ് നമ്പറിലെ തെറ്റുമൂലം കുറച്ചുനേരത്തേയ്ക്ക് വേതനം ഉത്തർപ്രദേശിലേയ്ക്ക് പോയത്. ഫെഡറല്‍ ബാങ്കിന്റെ ഇടുക്കി ശാഖയിലായിരുന്നു ഷിജിയുടെ അക്കൗണ്ട്. തൊഴിലുറപ്പുകൂലി 10,500 രൂപ പഞ്ചായത്ത് ഷിജിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും അത് വരാത്തതിനെത്തുടർന്ന് ഷിജി പഞ്ചായത്തംഗം ഷിജോ തടത്തിലിനെ സമീപിച്ചു.
പഞ്ചായത്തിന്റെ കംപ്യൂട്ടറില്‍ പരിശോധിച്ചപ്പോള്‍ പണം അക്കൗണ്ടിലേക്ക് പോയി. എന്നാൽ ഇത് യൂണിയന്‍ ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഷിജി യൂണിയന്‍ ബാങ്ക് ഇടുക്കി ശാഖയിലെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശി സഞ്ജയ് ഖന്നയുടെ അക്കൗണ്ടിലേക്ക് പണം പോയ വിവരം അറിയുന്നത്. തുടർന്ന് ബാങ്ക് മാനേജര്‍ ഹെഡ് ഓഫീസിലേക്കും കാന്‍പുര്‍ ശാഖയിലേക്കും ബന്ധപ്പെട്ട് പണം തിരികെ വാങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha