ജോണ്‍സണ്‍ മാഷിന്റെ ഭാര്യയ്ക്ക് കൈത്താങ്ങായി പിണറായി സർക്കാർ അനുവദിച്ചത് ലക്ഷങ്ങൾ; ചികിത്സയില്‍ കഴിയുന്ന റാണി ജോണ്‍സണ്‍ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അയച്ച കത്തിനാണ് ആശ്വാസവുമായി പിണറായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്...

പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ ഭാര്യയ്ക്ക് ആശ്വാസവുമായി പിണറായി സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം അനുവദിച്ചത്.
രക്താര്‍ബുദ ചികിത്സയില്‍ കഴിയുന്ന റാണി ജോണ്‍സണ്‍ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് റാണി ജോസഫിന് ചികിത്സാ സഹായം അനുവദിച്ചത്.
ജോണ്‍സണ്‍ മാഷിന്റേയും മക്കളായ ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.
https://www.facebook.com/Malayalivartha