ഭര്‍ത്താവ് മരിച്ചതായി ഇടവക വികാരിയുടെ പേരില്‍ വ്യാജക്കത്ത് തയാറാക്കി ഒന്നിലേറെ വിവാഹം; ശേഷം സ്വത്ത് തട്ടിയെടുക്കലും! എതിര്‍ത്താല്‍ പീഡനക്കേസ്... ലീലാമ്മയുടെ ലീലകൾ അവസാനിക്കുന്നില്ല- വീട് കൈയേറാൻ ക്വട്ടേഷന്‍ സംഘവുമായി എത്തിയപ്പോള്‍ പെട്ടൂ...

വിവാഹത്തട്ടിപ്പുകാരിയായ യുവതി ക്വട്ടേഷന്‍ സംഘവുമായി തട്ടിപ്പിനിരയായ ആളുടെ വീട് കയ്യേറാന്‍ എത്തി. വീടിന്റെ ഗേറ്റും വാതിലും തകര്‍ത്ത് അകത്തുകടന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവകഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നിരവധി വിവാഹ തട്ടിപ്പുകേസിലെ പ്രതിയായ കോട്ടയം സ്വദേശി ആലീസ്‌ജോര്‍ജാ(48)ണ് വീട് കയ്യേറാന്‍ എത്തിയത്. കോട്ടയം ആര്‍പ്പൂക്കര കൊപ്രായില്‍ ജെയിസ്‌ജോണ്‍ജേക്കബ്(24), മാറ്റൂര്‍ തെക്കേ പറമ്പില്‍ രതീഷ്(26), ആര്‍പ്പൂക്കര ചക്കിട്ടപ്പറമ്പില്‍ അഖില്‍(21), വില്ലൂന്നി പാലത്തൂര്‍ വീട്ടില്‍ ടോമി ജോസഫ്(21) എന്നിവരെയാണ് പോലീസ് അറസ്‌റ്റു ചെയ്‌തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കറ്റാനത്തുള്ള കുറ്റിയില്‍ ജെറോഡേവിഡിന്റെ വീട്ടിലെത്തിയ സംഘം ഗേറ്റിന്റെയും വാതിലിന്റെയും പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. വീട്ടുടമസ്‌ഥന്റെ ബന്ധുവായ യുവാവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആയുധവുമായെത്തിയ സംഘം ആദ്യം യുവാവിനെ മര്‍ദിച്ചു. ഓടിരക്ഷപെട്ട ഇയാള്‍ നാട്ടുകാരെ കൂട്ടി തിരികെയെത്തി.
നാട്ടുകാരെ യുവതിയും സംഘവും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തു. തുടര്‍ന്ന് പോലീസെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്തായിരുന്ന ജെറോഡേവിഡ് ഭാര്യയുമായി അകന്നു കഴിയുന്ന കാലത്താണ് കോട്ടയം സ്വദേശിയായ ആലീസുമായി പരിചയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹത്തെ തുടര്‍ന്ന് വീട്ടുകാരുടെ സ്വത്ത് ആലീസിന്റെ സ്വന്തം പേരിലാക്കി. ഈ സമയമാണ് വേറെ യുവാക്കളെ വിവാഹം കഴിച്ച് ആലീസ് കോടികള്‍ തട്ടിയ വാര്‍ത്ത പുറത്തുവന്നത്.
ഭർത്താവ് മരിച്ചതായി ഇടവക വികാരിയുടെ പേരിൽ വ്യാജക്കത്ത് തയാറാക്കി ഒന്നിലേറെ വിവാഹങ്ങൾ നടത്തി വൻ തുക കൈക്കലാക്കിയ വിവാഹ തട്ടിപ്പുകാരിയാണ് ആലീസ് എന്ന ലീലാമ്മ . ആലീസ് ജോർജ് എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വത്തും തട്ടിയെടുത്തിരുന്നത്.
ഭാര്യ മരിച്ചു പോയവരെയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആൾക്കാരെയുമാണ് പ്രധാനമായും ഇവർ നോട്ടമിട്ടിരുന്നത്. വൈവാഹിക പരസ്യത്തിലൂടെ ഇത്തരക്കാരെ ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കുന്നത്.! ആലീസ് മുമ്പ് വിദേശത്ത് ജോലിചെയ്യുന്ന സമയത്ത് ജയിൽവാസം അനുഭവിച്ചപ്പോൾ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതിന് സഹായം ചെയ്ത കൊട്ടാരക്കര സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ ഭർത്താവ് മരിച്ചു പോയതായി വിശ്വസിപ്പിച്ച് വിവാഹംകഴിക്കുകയും പിന്നീട് കോടികൾ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം കറ്റാനം സ്വദേശിയേയും ഇത്തരത്തിൽ വിവാഹംചെയ്ത് പണവും സ്വത്തുക്കളും തട്ടിയെടുത്തിരുന്നു. പിന്നീട് ചവറ സ്വദേശിയായ ഒരു വിദേശ മലയാളിയെയാണ് ലീലാമ്മ അവസാനമായി വിവാഹം കഴിച്ചത്. ഇയാളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം സ്ഥിരമായി ഇയാളോട് വഴക്കുണ്ടാക്കുകയും പിന്നീട് വീട്ടിൽ നിന്നും പല തവണ പിണങ്ങിപ്പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വിവാഹം ചെയ്തവരുടെ പക്കൽ നിന്നും കോടികളാണ് ആലീസ് തട്ടിയെടുക്കുന്നത്. ലീലാമ്മയുടെ മൂത്ത മകളെ കൊട്ടാരക്കാരനായ ഒരു കേരള കോണ്‍ഗ്രസ് നേതാവാണ് വിവാഹം കഴിച്ചത്. ആ ബന്ധം അധികം നീണ്ടുപോയിരുന്നില്ല. ഒടുവിൽ മറ്റൊരു വിവാഹം നടത്തി അമ്മയും മകളും സ്വത്തുക്കള്‍ കൈക്കലാക്കി.
ലീലാമ്മയും മകളും അവരുടെ ഒരു ബന്ധു വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് ഫോണില്‍ വിളിച്ചപ്പോള്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞ് ഈ യുവാവിനെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി കയർ കൊണ്ടു കെട്ടിയിട്ട് ഭീകരമായി മര്‍ദ്ദിച്ചു. കൈയിലുണ്ടായിരുന്ന വില കൂടിയ വാച്ചും സ്വര്‍ണ്ണവും പണവും അപഹരിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി പൊലീസില്‍ ഏല്‍പ്പിച്ചു. ലീലാമ്മയുടെ മൂത്ത മകളെ ബലാല്‍സംഗം ചെയ്തെന്നായിരുന്നു കേസ്. ഇത്തരത്തില്‍ തട്ടിപ്പുകള്‍ ഏറെ നടത്തിയ സ്ത്രീയാണ് വീണ്ടും പൊലീസ് പിടിയിലാകുന്നത്.
ഈ സമയത്ത് ജെറോമും പോലീസില്‍ പരാതി നല്‍കി. എന്നാല്‍ രോഗബാധിതനായ ജെറോഡേവിഡ് മരിച്ചു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ വീടിന്റെയും വസ്‌തുവിന്റെയും ആധാരം റദ്ദാക്കപ്പെടുകയും ചെയ്‌തു. ഇരുനില വീടും വസ്‌തുവും ഇപ്പോള്‍ ജെറോഡേവിഡിന്റെ മകന്റെ പേരിലാണ്. ഇത് കൈക്കലാക്കാനാണ് യുവതി ക്വട്ടേഷന്‍ സംഘവുമായെത്തിയത്. നേരത്തെ മൂന്നു തവണ ഇവര്‍ ഇവിടെ എത്തിയിട്ടുണ്ട്.
അന്ന് ബന്ധുക്കള്‍ ഇവരെ ഓടിച്ചു വിടുകയായിരുന്നു. യുവതിയുടെ പേരില്‍ വാറണ്ട് ഉള്‍പ്പെടെ നിലനില്‍ക്കുന്നുണ്ട്. വിദേശത്തുള്ളവരാണ് ഇവരുടെ തട്ടിപ്പിനിരയായവരില്‍ അധികവും. പരസ്യം നല്‍കി വിവാഹം കഴിച്ച ശേഷം സ്വത്ത് തട്ടിയെടുക്കുകയാണ് പതിവ്. എതിര്‍ത്താല്‍ പീഡനക്കേസുകളില്‍ കുരുക്കുകയാണ് ചെയ്യുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു
https://www.facebook.com/Malayalivartha