കണ്ണൂര്‍ വിമാനത്താവളം റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാന്‍ പരീക്ഷണ പറക്കല്‍ ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാനുള്ള പരീക്ഷണ പറക്കല്‍ ആരംഭിച്ചു. വ്യോമസേനയുടെ ഡോണിയര്‍ വിമാനമാണ് പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്നത്. കരിപ്പൂര്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ വിമാനം രണ്ട് മണിക്കൂറോളം പല ഉയരത്തിലും ദിശയിലും പരീക്ഷണം നടത്തും.
ഒരു പൈലറ്റും മൂന്നു സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന സംഘമാണ് വിമാനത്തില്‍ ഉണ്ടാവുക.
എയര്‍പോര്‍ട്ട് അതോറിറ്റി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നിവയുടെ അന്തിമ സുരക്ഷാ പരിശോധന ഏപ്രിലില്‍ നടക്കും. റണ്‍വേയുടെയും വിമാന പാര്‍ക്കിങ് ഏരിയയുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വ്യോമസേനാ വിമാനം ഉപയോഗിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha