സ്വകാര്യ ബസ് സമരം തുടരും ; ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ബസ് ഉടമകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു ; തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്ന് ബസ് ഉടമകൾ

ജനജീവിതം ദുസഹമാക്കി സ്വകാര്യബസുകളുടെ സമരം നാലാം ദിവസവും തുടരും. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഗതാഗതമന്ത്രി എ.കെ. ശശീ ന്ദ്രൻ ബസ് ഉടമകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതിനെ തുടർന്നാണ് ചർച്ച അലസിയത്.
മിനിമം ചാർജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ നിലപാടെടുത്തു. വിദ്യാർഥി കളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. ഇതോടെ ഒരു മണിക്കൂർ നീണ്ട ചർച്ച അലസിപ്പിരിയുകയായിരുന്നു. തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.
ഇതിനിടെ യോഗത്തിൽ ബസുടമകൾ തമ്മിൽ തർക്കമുണ്ടായത് നേരിയ സംഘർഷത്തിനു വഴിവച്ചു. മുഴുവൻ സംഘടനകളേയും പങ്കെടുപ്പിക്കാത്തതിലാണ് തർക്കം. ഒരു വിഭാഗം യോഗം നടക്കുന്ന ഹാളിലേക്ക് തള്ളികയറിയത് പ്രതിഷേധങ്ങൾക്ക് ഇടയായി.
https://www.facebook.com/Malayalivartha