കളിക്കുന്നതിനിടെ ജീപ്പ് സ്റ്റാർട്ടായി; ശരീരത്തില്‍കൂടി ജീപ്പ് കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ജീപ്പ് സ്റ്റാർട്ടായി. ശരീരത്തില്‍കൂടി ജീപ്പ് കയറിയിറങ്ങി ഏഴുവയസുകാരൻ മരിച്ചു. പെരിങ്ങമ്മല ഒഴുകുപാറ പനങ്ങോട് മാത്യു കോട്ടേജില്‍ ഷിജു മാത്യുവിന്റെയും ഷിജി മാത്യുവിന്റെയും മകന് ജോഷി മാത്യുവാണ് മരിച്ചത്. ചാത്തിചാച്ചമണ്പുറം മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയതായിരുന്നു ഈ കുടുംബം. അച്ഛനും അമ്മയും പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെ ജോഷിമാത്യു കൂട്ടുകാരോടൊത്ത് പള്ളിമുറ്റത്ത് കളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെ കുട്ടികളിലൊരാള്‍ ജീപ്പിനുള്ളിലിരുന്ന താക്കോല്‍ ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കി. തുടർന്ന് ജീപ്പിനു പിന്നിൽ കളിച്ചുകൊണ്ടിരുന്ന ജോഷിമാത്യുവിന്റെ ശരീരത്തില്‍കൂടി വണ്ടികയറിയിറങ്ങുകയായിരുന്നു.
കുട്ടികളുടെ നിലവിളികേട്ട് പള്ളിക്കകത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. താന്നിമൂട് സ്വദേശി രാജന്റേതായിരുന്നു ജീപ്പ്. ഇദ്ദേഹവും പള്ളിയിലെത്തിയതായിരുന്നു. പെരിങ്ങമ്മല ഗവ.യുപിഎസിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച ജോഷി മാത്യു.
https://www.facebook.com/Malayalivartha