ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഇന്നു കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങും

നാടിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകം. മട്ടന്നൂര്‍ ഷുഹൈബിനെ വെട്ടിനുറുക്കിയ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഇന്നു കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങും. അറസ്റ്റുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചതിന് പിന്നാലെയാണ് കെ സുധാകരന്‍ നിരാഹാര സമരം തുടങ്ങുന്നത്.
നേരത്തേ പോലീസില്‍ വിശ്വാസമില്ലെന്നു തുറന്നടിച്ച ഷുെഹെബിന്റെ പിതാവ് മുഹമ്മദ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിനീഷിനെ വധിച്ച കേസിലുള്‍പ്പെട്ട സി.പി.എം. പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് അറസ്റ്റിലായത്. ഡമ്മി പ്രതികളെ രംഗത്തിറക്കി മുഖം രക്ഷിക്കാന്‍ സി.പി.എം. നീക്കം നടത്തുന്നതായാണു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണം.
ഷുഹൈബ് കൊല്ലപ്പെട്ട് ആറു ദിവസമായിട്ടും അറസ്റ്റുണ്ടാകാത്തത് പ്രതിക്കൂട്ടിലുള്ള സി.പി.എമ്മിനെയും ആഭ്യന്തര വകുപ്പിനെയും സമ്മര്‍ദത്തിലാക്കിയതിനു പിന്നാലെയാണ് ആകാശും റിജിന്‍ രാജും ഇന്നലെ മാലൂര്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് എത്തിയതെന്നും ആരോപണമുണ്ട്. ഇവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും പോലീസിന്റെ ശല്യം സഹിക്കാനാകാതെ കീഴടങ്ങിയതാണെന്നുമുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതെല്ലാം ഡമ്മി പ്രതികളെ വച്ചുള്ള നാടകമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം ബലപ്പെടുത്തി.
പേരാവൂര്‍, മുഴക്കുന്ന് മേഖലകളിലെ സി.പി.എം. പാര്‍ട്ടി ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയോളം പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ആകാശിനെയും റിജിനെയും കണ്ടെത്തിയെന്നു പോലീസ് അവകാശപ്പെടുന്ന മുടക്കോഴി മല നേരത്തേ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഒളിയിടമായിരുന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്ന സമരങ്ങള്‍ക്കു തടയിടാന്‍ കഴിയുമെന്ന സി.പി.എം. കണക്കുകൂട്ടലിലായിരുന്നു കീഴടങ്ങലെന്ന് ആക്ഷേപമുയര്‍ന്നു.
കീഴടങ്ങിയവര്‍ക്കു മുതിര്‍ന്ന നേതാക്കളുമായുളള അടുപ്പം പുറത്തായതോടെ സി.പി.എം. കളംമാറ്റിച്ചവിട്ടിയെന്നാണു പുതിയ ആക്ഷേപം.
https://www.facebook.com/Malayalivartha