തൃശൂര്‍ ഹൈവേയ്ക്കു സമീപം യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍ ഹൈവേയ്ക്കു സമീപം ചുണ്ടല്‍ പാടത്തു കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇത് സ്ത്രീയുടെ മൃതദേഹം എന്നാണ് സൂചന. അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ രണ്ടിടത്തു നിന്നായിട്ടാണു കണ്ടെത്തിയത്. രണ്ടുകാല് ഒരിടത്തും അരയ്ക്കു മുകളിലേയ്ക്കുള്ള ഭാഗം മറ്റൊരിടത്തുമായിരുന്നു. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താനായിട്ടില്ല. ആളൊഴിഞ്ഞ ഭാഗത്ത് ആടിനെ തീറ്റിക്കാന്‍ എത്തിയവരാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
തൃശുര്‍ കുന്നംകുളം പാതയില്‍ നിന്നും 150 മീറ്റര്‍ മാറിയായിരുന്നു മൃതദേഹം. പരിശോധനയല്‍ 50 മീറ്ററിനുള്ളില്‍ തലയും നെഞ്ചുവരെയുള്ള ഉടല്‍ഭാഗവും കൈകാലുകളും കണ്ടെത്തി. സമീപത്തു നിന്നു തുണിയുടെ അവശിഷടവും പാത്രത്തിന്റെ അടപ്പും കണ്ടെത്തി. ഇതു കത്തിക്കാന്‍ ഇന്ധനം പകര്‍ന്നു കൊണ്ടു വന്നതാണ് എന്നു സംശയിക്കുന്നു. മൃതദേഹം കത്തിച്ച ശേഷം കൊണ്ടു വന്ന് ഇട്ടതാണ് എന്നും സൂചനയുണ്ട്. സമീപ പ്രദേശങ്ങളില്‍ തീ ആളിക്കത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha