പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവാവിനെ തിരിച്ചറിഞ്ഞു

മറയൂരില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ പാറക്കെട്ടില്‍ കുടങ്ങിക്കിടന്ന മൃതദേഹം പുറത്തെടുത്തു. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആലാംപെട്ടി ഭാഗത്തു വ്യാഴാച്ചയായിരുന്നു പാറക്കെട്ടിനുള്ളില്‍ കുടുങ്ങി ജീര്‍ണ്ണിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് മൂന്നാറില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും ആദിവാസികളും ചേര്‍ന്നു മൃതദേഹം പുറത്തെടുത്തു. ഇരുട്ടള ആദിവാസി കോളനിയില്‍ നിന്ന് ഒരാഴ്ചയായി ഒരു യുവാവിനെ കാണാതായിരുന്നു.
ഇവരുടെ ബന്ധുക്കളെയും പോലീസ് ഒപ്പം കൊണ്ടു വന്നിരുന്നു. കൈയ്യില്‍ കെട്ടിരുന്ന വാച്ചും, ഉത്സവത്തോട് അനുബന്ധിച്ചു ധരിച്ചിരുന്ന വേഷവും കണ്ടു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇരുട്ടളകുടി സ്വദേശി ലക്ഷ്മണന്‍(34) ആണ് മരിച്ചത്.
https://www.facebook.com/Malayalivartha