വിദേശ നിര്‍മിത വിദേശ മദ്യം ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലകള്‍വഴി വിപണം നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി

വിദേശത്തെ മുന്തിയ ഇനം മദ്യം വാങ്ങാന്‍ ഇനിയാരും ഓടി നടക്കേണ്ട . തൊട്ടടുത്തുള്ള ഏത് ബെവ്‌കോ ഷാപ്പില്‍ പോയാലും സ്‌കോച്ച് വിസ്‌കി പോലുള്ളവ ഇനി ലഭ്യമാകും. കേരളത്തിലെ മദ്യപാനികള്‍ക്കെല്ലാം സന്തോഷത്തിന് വക നല്‍കുന്ന ഇക്കഴിഞ്ഞ ബഡ്ജറ്റിലെ തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വിദേശ നിര്‍മിത വിദേശ മദ്യം ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലകള്‍വഴി വിപണം നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി.
വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യം ബെവ്‌കോയ്ക്ക് സപ്‌ളൈ ചെയ്യാന്‍ കമ്പനികളുടെ ടെന്‍ഡര്‍ അടുത്താഴ്ച ക്ഷണിക്കും. ബെവ്‌കോ ഈ സംരംഭത്തിന് ഇറങ്ങുന്നത് ആദ്യമാണ്. സംസ്ഥാനത്തെ വിപണിക്ക് യോജിക്കുംവിധം റേഞ്ചിലുള്ള ബ്രാന്‍ഡുകളാവും ആദ്യഘട്ടത്തില്‍ വാങ്ങുക. വിദേശ നിര്‍മിത മദ്യത്തിന് 78 ശതമാനവും വൈനിന് 25 ശതമാനവുമായിരിക്കും വില്പന നികുതി. മന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പ്രസംഗത്തിലാണ് ബെവ്‌കോ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വിപണനം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
എഫ്.എല്‍ ഒന്ന് നമ്പര്‍ ലൈസന്‍സ് പ്രകാരമാണ് ചില്ലറവില്പന മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇതേ ലൈസന്‍സില്‍ തന്നെ വിദേശ നിര്‍മിത മദ്യം വില്പന നടത്താമോ, അതല്ല കേരള അബ്കാരി ചട്ടത്തില്‍ ഭേദഗതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്.ഭേദഗതി ആവശ്യമെങ്കില്‍ അതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.ബെവ്‌കോയുടെ 250 വില്പനശാലകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബെവ്‌കോയുടെ ചുവടുപിടിച്ച് കണ്‍സ്യൂമര്‍ഫെഡും വിദേശ നിര്‍മിത വിദേശമദ്യ വില്പനയ്ക്കുള്ള അനുമതിക്ക് അപേക്ഷ നല്‍കി. എയര്‍പോര്‍ട്ട് പരിസരം, വിദേശ മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍, ടൂറിസ്റ്ര് കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ക്കാണ് പരിഗണന. തുടക്കത്തില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം,തൃശൂര്‍,തിരുവനന്തപുരം,പത്തനംതിട്ട പ്രദേശങ്ങളാണ് പരിഗണിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ മദ്യവില്പന ശാലകളും മാര്‍ച്ച് 31 നകം ആധുനികവത്കരിക്കും. മൂന്ന് ബിയര്‍വൈന്‍ പാര്‍ലറുകളടക്കം 39 ഷാപ്പുകളാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.ഇതില്‍ ഞാറയ്ക്കലും കൊയിലാണ്ടിയിലുമുള്ള ഷാപ്പുകള്‍ കേസിനെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്നു.
ബാക്കിയുള്ള 37ല്‍ 24 ഷാപ്പുകളും നവീകരിച്ചു കഴിഞ്ഞു.ശേഷിക്കുന്നവയുടെ മുഖവും വൈകാതെ മിനുങ്ങും.മാളുകളുടെയും ബിഗ് ബസാറുകളുടെയും മാതൃകയിലാവും ഇവ സജ്ജമാക്കുക.കണ്‍സ്യൂമര്‍ഫെഡിന്റെ ഇപ്പോഴത്തെ പ്രതിദിന വിറ്റുവരവ് ശരാശരി 4.55 കോടിയാണ്.
https://www.facebook.com/Malayalivartha