Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

312 ബാറുകളും പൂട്ടാന്‍ ബുധനാഴ്‌ചത്തെ മന്ത്രി സഭ തീരുമാനമെടുക്കും; ബാറുകള്‍ ബിയര്‍പാര്‍ലറും വൈന്‍ പാര്‍ലറുമാക്കും

25 AUGUST 2014 09:28 PM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

സംസ്ഥാനത്ത്‌ അവശേഷിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കഴിഞ്ഞ യുഡിഎഫ്‌ യോഗത്തില്‍ എടുത്ത തീരുമാനം എത്രയും പെട്ടെന്ന്‌ നടപ്പാക്കാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം. ഈ അനുകൂല സാഹചര്യം മുതലെടുത്ത്‌ ബാക്കിയുള്ള ബാറുകള്‍ കൂടി പൂട്ടാനുള്ള തീവ്രശ്രമത്തിലാണ്‌ മുഖ്യമന്ത്രി.

ഇതിനിടെ ബാര്‍ നഷ്‌ടപ്പെട്ട ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ ബിയര്‍ പാര്‍ലറും വൈന്‍ പാര്‍ലറുമാക്കാനുള്ള അണിയറ ശ്രമങ്ങളും നടക്കുന്നുണ്ട്‌. ബാറുകളെ ബിയര്‍ പാര്‍ലറും വൈന്‍ പാര്‍ലറുമാക്കാനുള്ള എക്‌സൈസ്‌ കമ്മീഷറുടെ തീരുമാനത്തെ വകുപ്പ്‌ സെക്രട്ടറി അംഗീകരിച്ചിട്ടില്ല. ഈ വിഷയവും മന്ത്രിസഭ ചര്‍ച്ച ചെയ്യും.
മദ്യാസക്തിയുള്ളവര്‍ക്ക്‌ സാധനം കിട്ടാതെ വരുമ്പോള്‍ അല്‍പ്പം കിക്കാകാനുള്ള വിദ്യയാകും ഈ ബിയര്‍ വൈന്‍ പാര്‍ലറുകള്‍. സാധാരണക്കാരായ കുടിയന്മാര്‍ക്ക്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ പോയി കുടിക്കാനുള്ള പണമില്ല. അപ്പോള്‍ അവര്‍ ഈ ബിയര്‍ പാര്‍ലറെ തന്നെ ആശ്രയിക്കും. വൈനിലും ബിയറിലും അല്‍പസ്വല്‍പം പൊടിയും കൂടി തൂറ്റി സാധാരണക്കാരെ കുളിപ്പിച്ച്‌ കിടത്താനുള്ള വിദ്യയൊക്കെ ബാറുകാര്‍ക്കറിയാം.
അതേസമയം ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക്‌ പൂട്ട്‌ വീഴുമ്പോള്‍ അത്‌ ടൂറിസത്തേയും ബാധിക്കും. ഇത്തരം ഹോട്ടലുകളിലാണ്‌ സാധാരണ സെമിനാറുകളും കോണ്‍ഫറന്‍സുകളും നടക്കുന്നത്‌. ഹോട്ടലുകളില്‍ നിന്നും ബാറുകള്‍ മായുന്നതോടെ പലരും ഇത്തരം പരിപാടികള്‍ ക്യാന്‍സല്‍ ചെയ്യുകയാണ്‌.
ഇതിനിടെ 750 ബാറുകള്‍ പൂട്ടുമ്പോള്‍ ഈ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും നഷ്‌ടപ്പെടുന്നു. ബാറില്‍ നിന്നുള്ള ലാഭം കൊണ്ടാണ്‌ നഷ്‌ടത്തിലോടുന്ന ഇത്തരം റെസ്റ്റേറന്റുകളെ കൊണ്ടു പോകുന്നത്‌. നല്ല ഭക്ഷണം കൊടുത്താല്‍ മാത്രമേ നല്ല കുടിയന്മാരെ കിട്ടുകയുള്ളൂ. അങ്ങനെ ഭക്ഷണത്തിലെ നഷ്‌ടം കുടിയില്‍ തീര്‍ക്കുന്നു.
മദ്യത്തിന്റെ ലഭ്യത കുറയുന്നതോടെ ആ സ്ഥാനം കൈയ്യേറാന്‍ ലഹരി മാഫിയയും തയ്യാറായി നില്‍ക്കുകയാണ്‌. രഹസ്യമായി മയക്കു മരുന്നുകള്‍ എവിടേയും കിട്ടുന്ന അവസ്ഥയിലേക്കാണ്‌ അവര്‍ കാര്യങ്ങള്‍ കൊണ്ടു പോകുന്നത്‌.
അതേസമയം മദ്യ നിരോധനത്തില്‍ ജനങ്ങളുടെ ഉറച്ച പിന്തുണയാണ്‌ സര്‍ക്കാരിന്‌ ലഭിക്കുന്നത്‌. വി.എം. സുധീരന്റെ ധീരമായ നിലപാടിന്‌ മുഖ്യമന്ത്രി വഴിത്തിരിവായത്‌ ജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടിയുടേയും സുധീരന്റേയും ഇമേജ്‌ പതിന്മടങ്ങ്‌ കൂടുകയും ചെയ്‌തു. ബാര്‍ കാര്യത്തില്‍ ഒരടി പ്രതീക്ഷിച്ച പ്രതിപക്ഷത്തിനും ഷോക്കായി.

ഇന്നത്തെ കോടതി വിധിയും സുധീരന്റെ ശ്രമങ്ങള്‍ക്ക്‌ കരുത്തു പകര്‍ന്നു. കോടതി വിധി ബാറുകാര്‍ക്ക്‌ അനുകൂലമായാല്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞേനെ. എന്നാല്‍ തത്‌കാലം ഇടപെടില്ലെന്ന്‌ കേടതി വ്യക്തമാക്കി.

എന്തായാലും മദ്യ നിരോധനത്തിന്റെ ഭാവിയെപ്പറ്റി ജനങ്ങള്‍ക്ക്‌ രണ്ടഭിപ്രായമുണ്ട്‌. മാന്യന്മാരായ കുടിയന്മാര്‍ മദ്യത്തിന്‌ അലഞ്ഞ്‌ നടക്കാതെ വീട്ടിലെത്തും. വാഹനാപകടങ്ങള്‍ കുറയും. എന്നാല്‍ സാധാരണക്കാരായ കുടിയന്മാര്‍ പെട്ടിക്കടകള്‍ തോറും കയറിയിറങ്ങും. ബാര്‍ മുതലാളിമാര്‍ പൂട്ടിക്കെട്ടുമ്പോള്‍ സര്‍ക്കാര്‍ മുതലാളിയുടെ കീഴിലുള്ള ബിബറേജസ്‌ വെന്നിക്കൊടി പാറിക്കും തീര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (36 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (51 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (55 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (59 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends