പൊന്തന്‍പുഴയിലെ 'ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ല' ;നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ.രാജു

പൊന്തൻപുഴ ഭൂമിപ്രശ്നത്തില്‍ ഒരിഞ്ച് ഭൂമി പോലും സർക്കാർ വിട്ടുകൊടുക്കില്ലെന്ന് വനംമന്ത്രി കെ.രാജു. നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് പൊന്തന്‍പുഴ വനഭൂമി. ഇത് സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സ്വകാര്യ വ്യക്തിക്ക് വനം കൈമാറാന്‍ വനം വകുപ്പ് ഒത്തുകളി നടത്തിയെന്ന് കെ.എം മാണി ആരോപിച്ചിരുന്നു. കാനം രാജേന്ദ്രനെതിരെയതും കെ. രാജുവിനെതിരെയും കോഴ ആരോപണവും ഉന്നയിച്ചിരുന്നു.എന്നാല്‍ കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ മാണി കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും കെ.രാജു മുന്‍പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























