ശ്രീധരനെ സർക്കാർ ഓടിച്ചിട്ടില്ല; പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ ശ്രീധരനുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ജി. സുധാകരന്

ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് ആരെയും ഓടിച്ച് ശീലമില്ലെന്നും മന്ത്രി ജി. സുധാകരന്. ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ ശ്രീധരനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കാത്തതാണ് പ്രശ്നം. ലൈറ്റ് മെട്രോ പദ്ധതിക്ക് സഹായം തരില്ലെന്ന് കേന്ദ്രം പറഞ്ഞാല്‍ ഈ പറയുന്നവരൊന്നും കൂടെ നില്‍ക്കില്ലെന്നും സുധാകരന് വ്യക്തമാക്കി.
ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിക്ക് കൂടുതൽ പഠനം ആവശ്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























