ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കന്യാകുമാരി മേഖലയിലെ കടലില്‍ പോകരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരള, തമിഴ്നാട് തീരത്ത് കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കാറ്റിനു സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പുണ്ട്. അടുത്ത 36 മണിക്കൂര്‍ ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നായിരുന്നു ഞായറാഴ്ച രാത്രി നല്‍കിയ നിര്‍ദേശം. ഇതാണ് ഇപ്പോള്‍ ബുധനാഴ്ച വരെ നീട്ടിയിരിക്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























