Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളാപ്പള്ളിയുടേയും തുഷാറിന്റേയും ഭിഷണി ഏറ്റില്ല... തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കിയില്ല; സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം; രാജീവ് ചന്ദ്രശേഖരന്‍... അവസാനം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാള്‍ക്ക് രാജ്യസഭാ സ്ഥാനം നല്‍കി

11 MARCH 2018 09:56 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി സജീവ പ്രവര്‍ത്തകരല്ലാത്ത സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നരേന്ദ്ര മോഡി രാജ്യസഭ സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ അവസാനം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാള്‍ക്ക് രാജ്യസഭാ സ്ഥാനം നല്‍കിയിരിക്കുകയാണ്. ബിജെപി നേതാവ് വി.മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മല്‍സരിക്കുക. കര്‍ണാടകയില്‍ നിന്ന് രാജീവ് ചന്ദ്രശേഖരന്‍ വീണ്ടും മല്‍സരിക്കും.

18 രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയെ തള്ളിയാണ് മുരളീധരനെ ബിജെപി ദേശീയ നേതൃത്വം തിരഞ്ഞെടുത്തത്. തുഷാറിനെ എംപിയാക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കേരളത്തിലെ ബിജെപിക്കാര്‍ ശക്തമായി രംഗത്തുവന്നു. തുഷാറിനെ എംപിയാക്കിയാല്‍ നായര്‍ വോട്ടുകള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുമെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചു. ഇതോടെ തുഷാറിനെ എംപിയാക്കേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിച്ചേരുകയായിരുന്നു.

അതിനിടെ ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുന്നതു കൊണ്ട് ഞായറാഴ്ച ചെങ്ങന്നൂരില്‍ ചേരാനിരുന്ന എന്‍ഡിഎ യോഗം മാറ്റിവച്ചു.14 ന് ബിഡിജെഎസ് നേതൃയോഗം ചേരും. ഈ യോഗത്തിലായിരിക്കും ഭാവി കാര്യങ്ങള്‍ നിശ്ചയിക്കുക. രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്ത് പറ്റിക്കുന്നുവെന്ന തോന്നലാണ് ബിഡിജെഎസിനെ അലട്ടുന്നത്. രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദ്ദേക പത്രിക സമര്‍പ്പിക്കേണ്ടത് തിങ്കളാഴ്ചയാണെന്ന് ഇരിക്കെ തങ്ങള്‍ക്ക് സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ ബിഡിജെഎസിന് കടുത്ത ആശങ്കയുണ്ട്. മുന്നണി വിടുമെന്ന് കടുപ്പിച്ചു പറയാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചതും ഈ ഘടകമാണ്.

രാജ്യസഭാ സീറ്റും മറ്റു പ്രതിനിധികള്‍ക്കു ബോര്‍ഡ്, കോര്‍പറേഷനുകളില്‍ പദവികളുമാണു ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചെങ്കിലും ബിഡിജെഎസിനെ തഴഞ്ഞു. ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥി പട്ടിക പിന്നീടു പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല.

ഇതോടെയാണ് പ്രശ്‌നം സങ്കീര്‍ണ്ണമായത്. ചെങ്ങന്നൂരില്‍ ബിഡിജെഎസിനും ഘടക കക്ഷികള്‍ക്കും സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബിഡിജെഎസ് ഭാരവാഹികളുമായി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി ദേശീയ നേതാവ് ബി.എല്‍.സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയുടെ ഘടക കക്ഷിയാണെന്നും നേതൃത്വ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടായത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബിഡിജെഎസും അന്ത്യശാസനം നല്‍കി.

നാളികേര വികസന ബോര്‍ഡിലേക്ക് മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായ കെപി ശ്രീശന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം നല്‍കിയിരുന്നത്, റബ്ബര്‍ ബോര്‍ഡിലേക്ക് മുന്‍ അധ്യക്ഷന്‍ സികെ പത്മനാഭന്റെയും പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷം ഈ പദവികള്‍ കേന്ദ്രനേതൃത്വം ഒഴിച്ചിട്ടു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയും ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും കേരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം.

തുഷാര്‍വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ശക്തരായ ഈഴവ നേതാക്കള്‍ ഉണ്ടായിരുന്നിട്ടും ബിഡിജെഎസിനെ പരിഗണിക്കേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായെ അറിയിച്ചു.

കേരളം ഉള്‍പ്പടെ 17 സംസ്ഥാനങ്ങളിലായി ഒഴിവുവന്ന 59 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന് നടക്കും. 58 സീറ്റുകളില്‍ ഭൂരിപക്ഷം സീറ്റുകളും ഒഴിവ് വരുന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഉത്തര്‍ പ്രദേശില്‍ നിന്നും പത്ത് രാജ്യസഭാ അംഗങ്ങളും മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും ആറ് ഒഴിവുകളിലേയ്ക്കുമാണ് മല്‍സരം നടക്കുക. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലും അഞ്ച് സീറ്റുകളിലേയ്ക്ക് വീതമാണ് മല്‍സരം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും നാല് സീറ്റുകള്‍ വീതമാണ് ഒഴിയുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്ന് സീറ്റ് വീതമാണ് ഒഴിയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends