Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ പുറത്തിറങ്ങിയത് മുലയൂട്ടല്‍ മറച്ച്

12 MARCH 2018 08:43 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത ഗൃഹലക്ഷ്മി ഗള്‍ഫില്‍ പുറത്തിറങ്ങിയത് അതെല്ലാം മറച്ച്. ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് മുലയൂട്ടല്‍ ചിത്രം മറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. ഗള്‍ഫില്‍ വില്‍ക്കുന്ന ഏതൊരു പ്രസിദ്ധീകരണവും ശരിയത്ത് നിയമ പ്രകാരമാണ് വില്‍ക്കേണ്ടത്. പ്രസിദ്ധീകരണങ്ങള്‍ വഴിയോ മറ്റ് മാധ്യമങ്ങള്‍ വഴിയോ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയത്ത് നിയമപ്രകാരം ഗള്‍ഫ് നാടുകളില്‍ കുറ്റകരമാണ്.

മറ്റ് ഭാഷാ പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് മലയാളം മാഗസിനുകള്‍ക്ക് ഗള്‍ഫില്‍ നല്ല പ്രചാരമുണ്ട്. എന്നാല്‍ വില്‍ക്കണമെങ്കില്‍ ശരിയത്ത് നിയമം കര്‍ശനമായി പാലിക്കണമെന്ന് മാത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തോട് തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് ഈ മാസിക മുലയൂട്ടല്‍ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

മുലയൂട്ടല്‍ ചിത്രം വില്‍പ്പനയ്ക്ക് വേണ്ടിയുള്ള വില കുറഞ്ഞ പ്രചാരണ തന്ത്രമാണെന്ന് ഒരു വിഭാഗം വിമര്‍ശിച്ചു. കേരളത്തിലെ പുരുഷന്‍മാരെ ഒന്നടങ്കം തുറിച്ചു നോട്ടക്കാരാക്കിയെന്നായിരുന്നു മറ്റൊരു വമര്‍ശനം. മുലയൂട്ടുന്ന അമ്മമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. മാസികയുടെ കച്ചവട തന്ത്രത്തെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിച്ചു. മാസികയുടെ നടപടിക്കെതിരെ ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതികള്‍ ലഭിക്കുകയും ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends