കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 58 ആയി നിജപ്പെടുത്താന്‍ ഗതാഗത വകുപ്പ് നടപടി തുടങ്ങി

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി നിജപ്പെടുത്താന്‍ ഗതാഗത വകുപ്പ് നീക്കം തുടങ്ങി. ഇപ്പോള്‍ 56 ല്‍ നിന്ന് അറുപതാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. കെ.എസ്.ആര്‍.ടി.സി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിക്കുകയും ,അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് നിലപാടറിയിക്കാന്‍ ഘടകകക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, ഭരണപക്ഷത്ത് നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. വരുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു വിരമിക്കുന്നത് ആയിരത്തിലേറെപ്പേരാണ്. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യത്തിനായി കുറഞ്ഞത് 120 കോടി വേണ്ടി വരും. പ്രതിസന്ധി തത്കാലം ഒഴിവാക്കാനാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുകയെന്ന കുറുക്കു വഴി തേടുന്നത്.പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലും പെന്‍ഷന്‍ പ്രായം 60 ആയി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























