Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളികളും... മലകയറിയ വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍ വനത്തില്‍ അലഞ്ഞു തീരിഞ്ഞു; വന്യമൃഗങ്ങളുടെ അലര്‍ച്ചയില്‍ പേടിച്ചരണ്ട വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് സാഹസികമായി

12 MARCH 2018 09:52 AM IST
മലയാളി വാര്‍ത്ത

വിനോദയാത്രയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടു പോകുകയായിരുന്നു. തമിഴ്‌നാട് ഈറോഡ്, കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ കോളേജ് വിദ്യര്‍ത്ഥികളാണ് കാട്ടു തീയില്‍ അകപ്പെട്ടത്. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം വിദ്യാര്‍ഥികള്‍ മലകയറുകയായിരുന്നു. തേനിയിലെ ബോഡിമേട്ട് ഇറങ്ങുകയായിരുന്നു ലക്ഷ്യം.

കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളികളുമുണ്ടെന്നാണ് വിലയിരുത്തല്‍. ഗുരുതര പൊള്ളലേറ്റ 9 പേരാണു സംഭവത്തില്‍ മരിച്ചത്.

25 സ്ത്രീകളും എട്ട് പുരുഷന്‍മാരും മൂന്നു കുട്ടുകളുമുള്‍പ്പെടെ 36 പേരാണ് കാട്ടില്‍ കുടുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ 19 പേരെ രക്ഷപെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച്ച് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാട്ടുതീ പടര്‍ന്ന് കൊരങ്ങിണിയ്ക്ക് മുകള്‍ഭാഗത്തുള്ള മലയില്‍ തീ ആളിപ്പടരുകയായിരുന്നു. ട്രക്കിംഗിന് ശേഷം തിരികെ ഇറങ്ങുന്നതിനിടയിലാണ് വിനോദ സഞ്ചാരികളായ സംഘം കാട്ടിതീയില്‍ അകപ്പെടുന്നത്.

സംഭവത്തില്‍ ഇതു വരെ 25 പേരെ രക്ഷപ്പെടുത്തി. ഇനിയും ഏഴു പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ തുടുരകയാണ്. തീ നിയന്ത്രണവിധേയമായിയെന്നു അധികൃതര്‍ അറിയിച്ചു. കാട്ടുതീയില്‍ പൊള്ളലേറ്റ് അവശാരായ നാലു പേരുടെ നില അതീവഗുരുതരമാണ്.

പരുക്കേറ്റ പലരും ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രാത്രിയില്‍ പേടിച്ചരണ്ടാണ് ഇവരില്‍ പലരും കഴിഞ്ഞത്. ഇവരില്‍ പലരുടെയും നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. 80 ശതമാനം വരെ പൊള്ളലേറ്റവരാണു കാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരില്‍ വനിതകളുമുണ്ട്. കൊരങ്ങിണി വനത്തില്‍ നിന്നുള്ള വിഡിയോകളും രക്ഷാ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദാരുണ കാഴ്ചകളാണ് വനത്തിനകത്തു നിന്നു പുറംലോകത്തെത്തുന്നത്. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായയിടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്താല്‍ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം.

അപകടത്തില്‍ എല്ലാ സഹായവും കേരളം ചെയ്യുമെന്ന് വനം മന്ത്രി രാജു പ്രതികരിച്ചു. ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത് 40 പേരാണ്. ഇതില്‍ 8 പുരുഷന്‍മാരും 28 സ്ത്രികളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഒന്‍പതു പേരെ നിസ്സാര പരുക്കുകളോടെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്.

കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാട്ടുതീയില്‍പ്പെട്ടു കാണാതായത്. മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്. വ്യോമ സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ കൊരങ്ങണി വനമേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒപ്പം 10 കമാന്‍ഡോകളും മെഡിക്കല്‍ സംഘവും ഇവിടെയെത്തും. കാട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാന്‍ഡോ സംഘം. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീര്‍സെല്‍വവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനു വ്യാമസേനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും നിര്‍ദേശം നല്‍കി.

ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത ശ്രമത്തില്‍ കാട്ടിനുള്ളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഭക്ഷണവും മരുന്നുമായി ഇടുക്കി പോലീസും എത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നേരത്തേത്തന്നെ എത്തിയിരുന്നു. അതിനു പിന്നാലെയാണ് എല്ലാ സഹായവും ഉറപ്പാക്കാനുള്ള സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശമെത്തിയത്. വനത്തിനുള്ളില്‍ കുടുങ്ങിയവരെ താഴ്വാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends