കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.
ഇത് രണ്ടും ഒരുമിച്ചാകും പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കേണ്ടത് പ്രതിയെന്ന നിലയില്‍ തന്റെ അവകാശമാണെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം അങ്കമാലി കോടതി പരിഗണിച്ചില്ലെന്നു കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























