അമേരിക്കൻ കോഴിക്കാലിന് എന്താ ടേസ്റ്റ്! പക്ഷെ അതിന് പുറകിലെ സത്യം...

മലയാളികളുടെ തീന്‍മേശയിലേയ്ക്ക് അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന കോഴിക്കാലുകള്‍ ഉടൻ എത്തും. ഇറക്കുമതിക്കായി കേന്ദ്ര മൃഗസംരക്ഷണ-മത്സ്യ വകുപ്പ് ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. കോഴിക്കാല്‍ കഴിക്കുന്നതിനുമുന്‍പ് അറിഞ്ഞിരിക്കണം നിങ്ങള്‍ വിളിച്ചുവരുത്തുന്നത് മാരക രോഗത്തെയാണെന്ന്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉപയോഗിക്കാത്ത കോഴിക്കാലുകളാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്.
പക്ഷിപ്പനിക്കിടയാക്കുന്ന വൈറസ് കൂടുതലായി കാണപ്പെടുന്നത് കോഴികളുടെ കാലിന്റെ ജോയിന്റിലാണെന്നു പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇതുമൂലമാണു പാശ്ചാത്യ രാജ്യങ്ങളില്‍ കോഴിക്കാലിനു പ്രിയം കുറഞ്ഞത്. പത്തുവര്‍ഷം മുമ്പ് വരെ അമേരിക്കയില്‍ നിന്നും കോഴിക്കാലുകള്‍ ഇന്ത്യയിലെത്തിയിരുന്നു. പിന്നീട് പക്ഷിപ്പനി പടര്‍ന്നപ്പോള്‍ അമേരിക്കന്‍ കോഴികളിലൂടെയാണിതെന്ന് ആരോപണമുയര്‍ന്നു.
ഇതേ തുടർന്ന് 2013ല്‍ കോഴിയിറച്ചി ഇറക്കുമതിക്ക് മൃഗസംരക്ഷണവകുപ്പ് കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ അമേരിക്കന്‍ കോഴി വരവ് നിലച്ചു. ഇതുചോദ്യം ചെയ്ത് അമേരിക്ക ലോകവ്യാപാര സംഘടനയെ സമീപിച്ചു. എന്നാല്‍, ആരോപണം ശാസ്ത്രീമായി തെളിയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. 2015 ല്‍ അമേരിക്കക്ക് അനുകൂലമായി ലോക വ്യാപാരസംഘടന നിലപാടെടുത്തെങ്കിലും ഇന്ത്യ ഇറക്കുമതി മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കി. തുടര്‍ന്ന് ഇപ്പോഴാണ് ഇളവുവന്നത്.
വര്‍ഷത്തില്‍ 35 കോടി ടണ്‍ കോഴിയിറച്ചി ഉല്‍പാദിപ്പിക്കുന്നതില്‍ 40 ശതമാനം മാത്രമാണ് അമേരിക്ക ഉപയോഗിക്കുന്നത്. ബാക്കി കയറ്റുമതി ചെയ്യുകയാണ് പതിവ്. കോഴിക്കാല്‍ ഉപയോഗം അമേരിക്കയില്‍ വളരെ കുറവാണ്. അതേസമയം അമേരിക്കന്‍ കോഴിക്കാല്‍വരവ് രാജ്യത്തെ കോഴികര്‍ഷര്‍ക്കും തിരിച്ചടിയാകും. നീക്കത്തിനെതിരേ കേരളാ പൗള്‍ട്രിഫാര്‍മേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ജനപ്രതിനിധികളെ കണ്ടിരുന്നു. നീക്കം പിന്‍വലച്ചില്ലെങ്കില്‍ കോഴികര്‍ഷകരുടെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നു അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദറലി വറ്റലൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























