Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യസഭാ എംപി സ്ഥാനം നല്‍കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന വെള്ളാപ്പള്ളിമാരുടെ മോഹം മോഹംമാത്രമാകും... മൈക്രോ ഫിനാന്‍സ് തട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി ബിജു രമേശ് എത്തിയതോടെ ചെകുത്താനും കടലിനും ഇടയിലായി വെള്ളാപ്പള്ളി

12 MARCH 2018 10:21 AM IST
മലയാളി വാര്‍ത്ത

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന വെള്ളാപ്പള്ളി നടേശന്റേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും മോഹം നടക്കാതെ പോകുന്നു. പഴയ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസാണ് ഇരുവരേയും പിന്നോട്ട് വലിക്കുന്നത്. എന്‍ഡിഎ വിട്ടാല്‍ സിബിഐയോ സാമ്പത്തിക കേസന്വേഷിക്കുന്ന മറ്റ് കേന്ദ്ര ഏജന്‍സിയോ വരിക തന്നെ ചെയ്യും. പിന്നെ എല്ലാം കൈവിട്ടു പോകും. എന്‍ഡിഎ വിട്ട് യുഡിഎഫിലേക്ക് ചേക്കാറാനാണ് വെള്ളാപ്പള്ളിമാരുടെ മോഹം. എന്നാല്‍ അത് എല്‍ഡിഎഫിനെ ചൊടിപ്പിക്കും. സംസ്ഥാന പോലീസിനെ കൊണ്ട് പഴയ കേസ് പൊടിതട്ടിച്ചെടുക്കും. അതിനാല്‍ ഈ നില തുടരാനാണ് അച്ഛന്റേയും മകന്റേയും തീരുമാനം.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ വായ്പ കൈപ്പറ്റിയശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്വകാര്യ നേട്ടത്തിനു വിനിയോഗിച്ചെന്ന് ബാറുടമ ബിജു രമേശിന്റെ മൊഴിയാണ് വെള്ളാപ്പള്ളിയെ കുടുക്കുന്നത്. ഈ കാലഘട്ടത്തിലെ വെള്ളാപ്പള്ളി നടേശന്റെ സ്വത്തുവിവരം അന്വേഷിച്ചാല്‍ അതു വ്യക്തമാകുമെന്നാണ് ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയത്. മൈക്രോ ഫിനാന്‍സ് വായ്പാത്തട്ടിപ്പു കേസിലാണു വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി.

ബിജു രമേശിന്റെ മൊഴി ഇങ്ങനെയാണ്

2002-2003 ല്‍ ഞാന്‍ എസ്.എന്‍.ഡി.പി. യോഗം സ്ഥിരാംഗമായിരുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുപ്പവുമുണ്ട്. ഈ കാലയളവില്‍ ഒരു ദിവസം വെള്ളാപ്പള്ളി നടേശന്‍ കൈതമുക്കിലുള്ള എസ്.എന്‍.ഡി.പി. ശതാബ്ദി മന്ദിരത്തില്‍ വന്നപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. അന്നു വൈകിട്ട് ആറു മണിയോടെ അന്നു കെ.എസ്.ബി.സി.ഡി.സി എം.ഡിയായിരുന്ന നജീബും ഇപ്പോള്‍ കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ മോഹന്‍ ശങ്കറും കൂടി കൈതമുക്കിലുള്ള എസ്.എന്‍.ഡി.പി. ശതാബ്ദി മന്ദിരത്തിലെത്തി. കെ.എസ്.ബി.സി.ഡി.സിക്ക് പിന്നോക്ക വിഭാഗത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുള്ള ഫണ്ട് മൂന്നു ശതമാനം പലിശയ്ക്ക് എസ്.എന്‍.ഡി.പി. യോഗം വഴി വിനിയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ാനാണ് യഅവര്‍ വന്നത്. ചര്‍ച്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ ആദ്യം താല്‍പര്യം കാണിച്ചില്ല.

എന്നാല്‍ നജീബ് എസ്.എച്ച്.ജി യെക്കുറിച്ചും എസ്.എച്ച്.ജി. വഴി വായ്പ വിനിയോഗം ചെയ്താല്‍ എസ്.എന്‍.ഡി.പിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമായി വിവരിച്ചു.

എസ്.എന്‍.ഡി.പി. യോഗത്തിന് എന്തു നേട്ടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരാഞ്ഞപ്പോള്‍ കുറഞ്ഞ പലിശയ്ക്ക് എസ്.എന്‍.ഡി.പിക്കു വായ്പാത്തുക ലഭ്യമാകുമെന്നും ഇതില്‍നിന്നും കുറച്ച് ഭാഗം വിനിയോഗിച്ചശേഷം ബാക്കി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും തുകയെല്ലാം വിതരണം ചെയ്തതായ പട്ടിക മാത്രം തന്നാല്‍ മതിയെന്നും അവര്‍ പറഞ്ഞു.

പരിശോധിക്കേണ്ടത് കെ.എസ്.ബി.സി.ഡി.സി ആകയാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലായെന്നും അവര്‍ അറിയിച്ചപ്പോഴാണു മൈക്രോ ഫിനാന്‍സ് വായ്പ കെ.എസ്.ബി.സി.ഡി.സിയില്‍ നിന്നും എടുക്കാമെന്നു വെള്ളാപ്പള്ളി നടേശന്‍ സമ്മതിച്ചത്.

അപ്രകാരം കെ.എസ്.ബി.സി.ഡിയില്‍ നിന്നും വായ്പ എടുത്തശേഷം അപൂര്‍ണമായതും കൃത്രിമവുമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കെ.എസ്.ബി.സി.ഡി.സി മുമ്പാകെ ഹാജരാക്കുകയായിരുന്നു. വ്യജ വിനിയോഗ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെ കെ.എസ്.ബി.സി.ഡി.സി. തുടര്‍ വായ്പകള്‍ അനുവദിക്കുകയും സാമ്പത്തിക ക്രമക്കേടിന് കൂട്ടുനില്‍ക്കുകയും ചെയ്തു.

എസ്.എന്‍.ഡി.പിക്കു നല്‍കിയ വായ്പയുടെ വിനിയോഗത്തെക്കുറിച്ച് കെ.എസ്.ബി.സി.ഡി.സി 2014 വരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. എന്നാല്‍ 2014 കാലഘട്ടത്തില്‍ പല പരാതികളും ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. എസ്.എന്‍.ഡി.പിയുടെ ഭാഗത്തുനിന്നും തുക വാകമാറ്റി ചെലവഴിച്ചതും അമിതമായ പലിശക്ക് എസ്.എച്ച്.ജി കള്‍ക്ക് വിതരണം ചെയ്തതുമാണ് ക്രമക്കേടുകളില്‍ പ്രധാനമായിട്ടുള്ളത്.'

കേസില്‍ അത്യാവശ്യ വിവരങ്ങള്‍പോലും ഹാജരാക്കാത്തതിനു അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. എല്ലാ രേഖകളും ഹാജരാക്കാനും എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തണമെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബിജു രമേശിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends