Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനസേവനത്തിനിറങ്ങിയ നൂറ് സാമൂഹ്യ വിരുദ്ധർ... കേരളത്തിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ജനപ്രതിനിധികള്‍ക്കെതിരേ നിലനിൽക്കുന്നത് നൂറിലേറെ ക്രിമിനൽ കേസുകൾ; കേസുകള്‍ കൈകാര്യംചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 അതിവേഗ കോടതികള്‍ സ്‌ഥാപിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

12 MARCH 2018 11:30 AM IST
മലയാളി വാര്‍ത്ത

സാമൂഹ്യ വിരുദ്ധരായ ജനപ്രതിനിധികള്‍ ജനസേവനത്തിനിറങ്ങിയപ്പോൾ നൂറിലേറെ ക്രിമിനൽ കേസുകൾ. 1,700 എം.പിമാരും എം.എല്‍.എമാരും രാജ്യത്തെ വിവിധ കോടതികളിലായി ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും നൂറിലേറെ ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍കേസുണ്ട്‌. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യംചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 അതിവേഗ കോടതികള്‍ സ്‌ഥാപിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

രാഷ്‌ട്രീയക്കാര്‍ക്കെതിരായ കേസുകളുടെ കണക്ക്‌ വിശദീകരിക്കുന്നതിനിടെ സ്വകാര്യ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമെക്രാറ്റിക്‌ റിഫോംസ്‌ (എ.ഡി.ആര്‍) തയാറാക്കിയ റിപ്പോര്‍ട്ടാണ്‌ സര്‍ക്കാര്‍ കോടതിയില്‍ ഉദ്ധരിച്ചത്‌. ഡിസംബര്‍ 12ന്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ കേരളത്തില്‍ 87 ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ കേസുകളുള്ളതായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പുതിയ കണക്കില്‍ അത്‌ 100 കവിഞ്ഞിട്ടുണ്ട്‌.

രാഷ്‌ട്രീയക്കാര്‍ക്കെതിരായ കേസുകളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണമെന്ന്‌ 2014ല്‍ സുപ്രിംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആകെയുള്ള 3000ലേറെയുള്ള കേസുകളില്‍ 125 എണ്ണം മാത്രമാണ്‌ ഒരുവര്‍ഷത്തിനിടെ തീര്‍പ്പായത്‌. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പൂര്‍ത്തിയായ ആകെ കേസുകള്‍ 771. തീര്‍പ്പാവാനുള്ളത്‌ 3045 കേസുകളും.

സുപ്രീംകോടതി ഉത്തരവ്‌ നടപ്പായില്ലെന്നാണ്‌ സര്‍ക്കാരിന്റെ സത്യവാങ്‌മൂലത്തില്‍ നിന്നു വ്യക്‌തമാവുന്നത്‌. ഉത്തര്‍പ്രദേശില്‍ ആകെ 539 കേസുകളാണ്‌ കെട്ടിക്കിടക്കുന്നത്‌. രണ്ടാംസ്‌ഥാനത്ത്‌ 373 കേസുകള്‍ കെട്ടിക്കിടക്കുന്ന കേരളമാണ്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends