മരണവെപ്രാളത്തിനിടയിലും സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി അവന്‍ കൈകളുയര്‍ത്തി രണ്ട് എന്ന് ആംഗ്യം കാണിച്ചു, പക്ഷെ...

മരണവെപ്രാളത്തിനിടയിലും ചോര വാര്‍ന്നൊഴുകുന്ന വിറയ്ക്കുന്ന കൈകള്‍ ഉയര്‍ത്തി അവസാനമായി അലീം രണ്ട് എന്ന് ആംഗ്യം കാണിച്ചു. രണ്ടുപേര്‍ കൂടി ഒപ്പമുണ്ടെന്ന് പറയാതെ പറയുകയായിരുന്നു. കാട്ടുകമ്പുകള്‍ തറച്ചുകയറി ചോരവാര്‍ന്ന അലീം പക്ഷേ, ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചു. കുമളിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ഇറച്ചിപ്പാലം കനാലിനു സമീപത്തെ വലിയവളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ ലോറിയുടെ െ്രെഡവറായിരുന്നു അലീം.
പലതവണ മാത്രം തിരിയുന്ന കൊടും വളവിലെ ഉയര്‍ന്നു നില്‍ക്കുന്ന കല്‍ക്കെട്ടും മണ്‍തിട്ടയും ഇടിച്ചുതകര്‍ത്ത ലോറി ചെങ്കുത്തായ ചെരുവിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ലോറി താഴേക്ക് പതിച്ച ചെരുവില്‍ വലിയ മരങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ റോഡില്‍ നിന്നു നോക്കിയാല്‍ കാണാനാവാത്ത ദൂരത്തായിരുന്നു ലോറി തങ്ങി നിന്നത്.രക്ഷാപ്രവര്‍ത്തകരാകട്ടെ വളരെ ശ്രമപ്പെട്ടാണ് അലീമിനെ റോഡില്‍ എത്തിച്ചത്.
റോഡില്‍ എത്തിച്ച അലീമിനെ ആംബുലന്‍സിലേക്ക് കയറ്റുമ്പോഴാണ് അവന്‍ കൈ ഉയര്‍ത്തി കൂടെ രണ്ടു പേര്‍ കൂടി ഉണ്ടെന്ന് അറിയിച്ചത്. വീണ്ടും രക്ഷാപ്രവര്‍ത്തകരും തമിഴ്‌നാട് പോലീസും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും ലോറിയുടെ സമീപത്തേക്ക് ഓടി.
ലോറിയില്‍ ചക്കയായിരുന്നു ലോഡ്. ഇത് തിരച്ചിലിന് തടസ്സമായപ്പോള്‍ ലോഡ് ഇറക്കാന്‍ തീരുമാനിച്ചു. ചക്ക കേടാകാതിരിക്കുവാന്‍ ഐസ് നിറച്ച പെട്ടികള്‍ ലോറിയുടെ പല ഭാഗത്തും നിറച്ചിരുന്നത് ലോഡ് ഇറക്കുന്നതിനെ ബാധിച്ചു. പക്ഷെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അലീം ഈ ലോകത്തോട് വിട പറഞ്ഞു.
https://www.facebook.com/Malayalivartha



























