കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ മരണം 14 ആയി; അഞ്ചു പേര്‍ സ്ത്രീകളാണ്

തമിഴ്‌നാട്ടിലെ കൊരങ്ങണി വനമേഖലയില്‍ ഉണ്ടായ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലകളില്‍ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതില്‍ നിയന്ത്രണം വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് ടൂര്‍ ഓപ്പറേറ്റേഴ്‌സിനും, ടൂര്‍ പാക്കേജ് നടത്തുന്നവര്‍ക്കുമാണ് ടൂറിസം വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. കൊരങ്ങണി മലയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനമേഖലകളില്‍ താല്‍ക്കാലികമായി ട്രക്കിംഗ് നിരോധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം സെക്രട്ടറി ടൂറിസ്റ്റുകളെ വനത്തിലേക്ക് കൊണ്ട് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതേസമയം തേനി ബോഡിമെട്ട് കൊളുക്കുമലയ്ക്ക് സമീപം കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ മരണം 14 ആയി. ഇതില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. മരിച്ചവരില്‍ ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ,പുനീത,വിപിന്‍, അരുണ്‍, ഈ റോഡ് സ്വദേശികളായ വിജയ,വിവേക്, തമിഴ്‌സെല്‍വി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 27 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പൊള്ളലേറ്റവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണം സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നതായി അറിയുന്നു.
https://www.facebook.com/Malayalivartha



























