വിചാരണ വൈകിപ്പിക്കുന്നതിന് താല്‍പര്യമില്ല... ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 21 ലേക്ക് മാറ്റിവെച്ചു. വിചാരണ വൈകിപ്പിക്കണമെന്ന ദിലീപിന്റെ ആവശ്യത്തോട് ഹൈക്കോടതി അനുകൂലമായല്ല പ്രതികരിച്ചത്.
വിചാരണ വൈകിപ്പിക്കുന്നതിന് താല്‍പര്യമില്ലെന്നായിരുന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചത്. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് കാട്ടിയാണ് ദിലീപ് ഹര്‍ജിയുമായി കോടതി കയറിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു.
https://www.facebook.com/Malayalivartha



























