Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈറ്റ് മെട്രോയുടെ നിർമ്മാണത്തിൽ നിന്നും ഡി എം ആർ സി യെയും ഇ ശ്രീധരനെയും കേരളം ഒഴിവാക്കിയത് കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന്‌... പ്രധാനമന്ത്രി നേരിട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയെന്ന് സൂചന

12 MARCH 2018 01:40 PM IST
മലയാളി വാര്‍ത്ത

ലാവ്ലിൻ കേസ് സിബിഐയുടെ കൈയിൽ ഡമോക്ലസിന്റെ വാൾപോലെ തൂങ്ങുമ്പോൾ കേരള മുഖ്യമന്ത്രിക്ക് ഇതു തന്നെ ചെയ്യേണ്ടി വരും. അദാനി ലൈറ്റ് മെട്രോ ഒരുക്കും എന്നാണ് മലയാളി വാർത്തക്ക് ലഭിച്ച സൂചന. ശ്രീധരനെയും ഡി.എംആർ സിയെയും ഒഴിവാക്കാനുള്ള അവസരത്തിന് വേണ്ടി കേന്ദ്ര സർക്കാർ കാത്തിരിക്കുകയായിരുന്നു. പിണറായി സർക്കാർ അധികാരമേറ്റ വേളയിൽ തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നു. അദാനിപോർട്ടാണ് വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്നത്. ഇവരുടെ സഹോദര സ്ഥാപനമായ ഗുഡ്ഗാവിലെ അദാനി എന്റർപ്രൈസസാണ് ലൈറ്റ് മെട്രോ നിർമ്മിക്കാൻ രംഗത്തെത്തിയത്. അദാനിക്കൊപ്പം പേരിന് ചില കമ്പനികൾ കൂടി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അദാനിക്ക് തന്നെ ഒടുവിൽ നറുക്ക് വീഴും. 7446 കോടിയുടേതാണ് നിർദ്ദിഷ്ട പദ്ധതി.

ഡി എം ആർ സി ഒരു സർക്കാർ കമ്പനിയാണ്. ഒരു കാരണവശാലും അവർക്ക് കോഴയും കമ്മീഷനും നൽകാൻ കഴിയില്ല. വൻകിട പദ്ധതികൾ നിർമ്മിക്കുമ്പോൾ കമ്മീഷൻ സ്വാഭാവികമാണ്. രാജ്യത്ത് ഇപ്രകാരം കമ്മീഷൻ നൽകുന്ന സ്ഥാപനങ്ങൾ മാത്രമാണ് നിലനിന്നിട്ടുള്ളത്. പദ്ധതിയിൽ നിന്നും ഡിഎംആർസിയെ ഒഴിവാക്കിയത് ദുരൂഹമാണെന്ന് ശ്രീധരൻ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.

40 കോടിയുടെ കൺസൾട്ടൻസി കരാർ നേടാൻ സി പി എം നേതൃത്വം നൽകുന്ന സൊസൈറ്റികളാണ് രംഗത്തുള്ളത്. കണ്ണൂർ അഴീക്കൽ തുറമുഖത്തിന്റെ കരാർ നൽകിയത് അദാനിയുമായി ബന്ധമുള്ള ഗ്രൂപ്പിനാണ് . കൊച്ചി മെട്രോയും കമ്മീഷൻ വാങ്ങി ചെയ്യാനായിരുന്ന പദ്ധതി. എന്നാൽ അന്നത്തെ സി പി എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടിയതോടെയാണ് ശ്രീധരനെ മടക്കികൊണ്ട് വരാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങളെ വൻകിട പദ്ധതികൾ ഏൽപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് താത്പര്യമില്ല. കായ് പത്ത് കായ്ക്കുന്ന സമയത്ത് വിത്തിറക്കാനാണ് സർക്കാരുകൾക്ക് താത്പര്യം. അതിന് എൽ ഡി എഫോ യു ഡി എഫോ എന്ന വ്യത്യാസമില്ല. സ്വകാര്യ കമ്പനികൾ പണം കായ്ക്കുന്ന മരങ്ങളാണ്.

2019 ൽ പാർലെമെന്റ് തെരഞ്ഞടുപ്പ് നടക്കാൻ പോവുകയാണ്. അതിനു മുമ്പ് രാജ്യത്ത് ആകമാനം ആയിരക്കണക്കിന് വൻകിട പദ്ധതികൾ നടപ്പിലാക്കും. തെരഞ്ഞടുപ്പിൽ മറിക്കാൻ കോടികൾ വരുന്നത് ഇങ്ങനെയാണ്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ച് കഴിഞ്ഞു. ഇതെല്ലാം പണം ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതികളാണ്.

സി പി എം അധികാരത്തിലുള്ളത് കേരളത്തിൽ മാത്രമാണ്. എന്നാൽ രാജ്യമെമ്പാടും അവർ മത്സരിക്കും. അതിന് ആവശ്യമായ പണം കേരളത്തിൽ നിന്നും വരണം. ഇ.ശ്രീധരനെ പദ്ധതി ഏൽപ്പിച്ചാൽ അത് നടക്കാതെ വരും. അക്കാര്യം കേരളം ഭരിക്കുന്നവർക്കറിയാം. സ്വകാര്യ കമ്പനികളെ ലൈറ്റ് മെട്രോ ഏൽപ്പിച്ചാൽ സാങ്കേതിക തടസമുണ്ടാകുമെന്നാണ് ശ്രീധരൻ പറയുന്നത്. അത് ശ്രീധരന്റെ മനസിലിരുപ്പ് മാത്രമാണ്. ശ്രീധരൻ പറയുന്നതിനേക്കാൾ വേഗത്തിൽ അദാനിയുടെ മെട്രോ ട്രാക്കിലോടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends