വനിത സ്വയം സംരംഭക കൂട്ടായ്മയായ കുടുംബശ്രീ മൊബൈല്‍ വിപണനം എന്ന ആശയവുമായി വീട്ടുമുറ്റത്തേക്കെത്തുന്നു

വീടുകളിലെകൂട്ടായ്മകളില്‍ ഉല്‍പാദിപ്പിച്ചെടുക്കുന്ന വിഭവങ്ങള്‍ വീട്ടുമുറ്റത്തേക്കെത്തുന്നു. വനിത സ്വയം സംരംഭക കൂട്ടായ്മയായ കുടുംബശ്രീ മൊബൈല്‍ വിപണനം എന്ന ആശയവുമായാണ് വീട്ടുമുറ്റത്തേക്കെത്തുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിനെ മാതൃകയാക്കിയാണ് കുടുംബശ്രീ മൊബൈല്‍ സ്റ്റാള്‍ ഒരുക്കുന്നത്. കാനറാബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് സ്റ്റാള്‍ കുടുംബശ്രീ തയ്യാറായത്.
കാനറാവാഹിനിയെന്നാണ് നിലവില്‍ മൊബൈല്‍ വിപണന കേന്ദ്രത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തൃശൂരില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ അഗ്രിഹൈപ്പര്‍ മാര്‍ക്കറ്റില്‍ കുടുംബശ്രീക്ക് വന്‍ വിപണന കേന്ദ്രമുണ്ട്. മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റ് കൂടി സ്വന്തമായി ഒരുക്കാനും ശ്രമം നടക്കുകയാണ്. ഇതിനൊപ്പമാണ് മൊബൈല്‍ വിപണന സംവിധാനം സജ്ജമാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒരു വാഹനമാണ് ഉപയോഗിക്കുക. ആദ്യ ആഴ്ചയിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിപുലീകരണം നടത്തുമെന്ന് കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ പറഞ്ഞു. പച്ചക്കറികള്‍ക്ക് പുറമെ 'കുടുംബശ്രീ ബ്രാന്‍ഡ്' അരി, കറപ്പൊടി, ധാന്യപ്പൊടി, മസാലകള്‍, അച്ചാര്‍, ജാം, സ്‌ക്വാഷ്, വെളിച്ചെണ്ണ, കരകൗശല വസ്തുക്കള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ടോയ്‌ലറ്ററീസ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ മൊബൈല്‍ വിപണന കേന്ദ്രത്തില്‍ ഉണ്ടാകും. കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആദ്യം വന്‍ ലാഭമായിരുന്നു. പിന്നീട് അഴിമതിയും ക്രമക്കേടുമായതോടെയാണ് പദ്ധതി നഷ്ടത്തിലായത്.
നിലവില്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തും കുടുംബശ്രീ സജീവമാണ്. ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടത്. ഇരുനൂറോളം ഉല്‍പന്നങ്ങളാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനാവുക. കുടുംബശ്രീ ബസാര്‍ ഡോട്ട് കോം എന്ന പേരില്‍ ഇ കോമേഴ്‌സ് പോര്‍ട്ടല്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























