ത്രിപുരയില്‍ തോറ്റ് തുന്നംപാടിയിട്ടും കാരാട്ടണ്ണനും യെച്യൂരി തമ്പിയും പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തിയുള്ള ഒളിപ്പോര്‍ അവസാനിപ്പിക്കുന്നില്ല

ത്രിപുരയില്‍ തോറ്റ്തുന്നം പാടിയിട്ടും സി.പി.എമ്മില്‍ തമ്മിലടി തുടരുന്നു... അടുത്തമാസം ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായാണ് പുതിയ അടിയൊഴുക്കുകള്‍ രൂപപ്പെടുന്നത്. യെച്യൂരി പക്ഷത്തെ സൗദ്ധാന്തികനായ എം.എ ബേബിയെ അടര്‍ത്തിയെടുത്ത് ജനറല്‍സെക്രട്ടറിയാക്കാനാണ് പ്രകാശ് കാരാട്ടും സംഘവും ആഗ്രഹിക്കുന്നത്. ത്രിപുരയില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും തെറ്റുപറ്റിയെന്ന് എം.എ ബേബി മാധ്യമങ്ങളിലൂടെ പറഞ്ഞതിനെതിരെ ത്രിപുര, ബാംഗാള്‍ ഘടകങ്ങള്‍ എതിര്‍ത്തിരുന്നു. ബാംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബിക്കെതിരെ അതിരൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് കാരാട്ടും ഒപ്പമുള്ള കേരളഘടകവും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ത്രിപുരയിലെ സംസ്ഥാന സമ്മേളനം നീട്ടിവച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞേ ഇക്കുറി അവിടെ സംസ്ഥാന സമ്മേളനം നടക്കൂ.
ബാംഗാളിന് പുറമേ ആന്ധ്രാ, തെലുങ്കാന ഘടകങ്ങളും യെച്യൂരിക്കൊപ്പം
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നീക്ക്‌പോക്ക് വേണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്യൂരിയുടെ നീക്കത്തെ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെ കാരാട്ടും സംഘവും പരാജയപ്പെടുത്തിയിരുന്നു. ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ കാരാട്ടിന്റെ നിലപാടിനെ എതിര്‍ത്താണ് തെരഞ്ഞെടുപ്പ് നേരിട്ടത്. അവിടുത്തെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ യെച്യൂതി തന്റെ നിലപാടിന്റെ പ്രാധാന്യം ചര്‍ച്ചയിലൂടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും അവതരിപ്പിക്കാന്‍ അണിയറയില്‍ യെച്യൂരി ആലോചന നടത്തുന്നു. യെച്യൂരിയുടെ രാഷ്ട്രീയ ലൈനിന് പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്തുണയും ഏറുന്നുണ്ട്. ബാംഗാളില്‍ നിന്ന് യെച്യൂരിയെ രാജ്യസഭിയിലെത്തിക്കാന്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. അവിടുത്തെ പാര്‍ട്ടി ഘടകവും അതിന് അനുകൂലമായിരുന്നു. കാരാട്ടും സംഘവും ചേര്‍ന്നാണ് അത് അട്ടിമറിച്ചത്.
ബുദ്ധദേവിന്റെ ഫഌറ്റ് നന്നാക്കാന്‍ മംമ്തയ്ക്ക് അപേക്ഷ
ത്രിപുരയിലെ തോല്‍വിയും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 16, 17 തിയതികളില്‍ പി.ബി ചേരുന്നുണ്ട്. രാഷ്ട്രീയന നയരേഖ കഴിഞ്ഞ കേന്ദ്രകമ്മിറ്റി അംഗീകരിച്ചെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ നിലപാടുകള്‍ മാറിയേക്കാം. അത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. കോണ്‍ഗ്രസുമായി സംഖ്യം വേണമെന്ന ശക്തമായ നിലപാടിലാണ് ബംഗാള്‍ ഘടകം. അധികാരം പോയതോടെ ഗതികിട്ടാത്ത ആത്മാക്കളെ പോലെ അലയുകയാണ് അവിടുത്തെ നേതാക്കളും പ്രവര്‍ത്തകരും. പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി ഓഫീസുകള്‍ പലതും വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ തന്റെ ഫഌന്റിന്റെ ഡോര്‍ നന്നാക്കാന്‍ പാര്‍ട്ടി പത്രത്തിന്റെ ലേഖകന്‍ വഴി മമതാബാനര്‍ജിക്ക് അപേക്ഷ നല്‍കിയത് കഴിഞ്ഞയാഴ്ച വലിയ വാര്‍ത്തയായിരുന്നു. ഇതോടെ മംമ്ത സര്‍ക്കാര്‍ ഫഌറ്റ് നന്നാക്കുക മാത്രമല്ല, ബുദ്ധദേവിന് സ്വന്തമായി നല്‍കുകയും ചെയ്തു. അത്രയ്ക്ക് ദയനീയ സ്ഥിതിയിലാണ്. അതുകൊണ്ട് എങ്ങനെയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് അധികാരത്തില്‍ വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
തമിഴ്‌നാട്ടില്‍ ഡി.എം.കെയെ കൂട്ടാമെങ്കില്‍ ബംഗാളില്‍ മംതയ്‌ക്കെന്താ അയിത്തം
തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സി.പി.എമ്മുണ്ട്. ബാംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലാണ്. അതിലേക്ക് സി.പി.എമ്മിനെ കൂട്ടുന്നതില്‍ ഇരുപാര്‍ട്ടികള്‍ക്കും എതിര്‍പ്പില്ല. പാര്‍ട്ടിയെ തകര്‍ത്ത മംമ്തയുമായി ഒരു തരത്തിലുള്ള സഹകരണവും പാടില്ലെന്ന ശക്തമായ നിലപാടിലാണ് കാരാട്ടും ടീമും. തമിഴ്‌നാട്ടിലെ അവസ്ഥയല്ല ബംഗാളില്‍ അവിടെ ത്രിണമൂലിനൊപ്പം നിന്നാല്‍ മംമ്ത ഇല്ലായ്മ ചെയ്യുമെന്നും അവര്‍ വാദിക്കുന്നു. കോണ്‍ഗ്രസ് ആവശ്യപ്പെടാതെ തന്നെ രാജ്യസഭാ സീറ്റില്‍ സി.പി.എമ്മിന് പിന്തുണ നല്‍കാന്‍ മംമ്ത തീരുമാനിച്ചിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് ബംഗാളിലെ നേതാക്കള്‍ കാണുന്നത്. ത്രിപുരയില്‍ സി.പി.എം വിജയിക്കണമെന്ന് മംമ്ത പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
രാഷ്ട്രീയ ലൈന്‍ കടലില്‍ തള്ളിയ സ്ഥിതിക്ക് ഇനി സെക്രട്ടറിയും
യെച്യൂരി കേന്ദ്രകമ്മിറ്റിയില്‍ കൊണ്ടുവന്ന രാഷ്ട്രീയ പ്രമേയം കേന്ദ്രകമ്മിറ്റിയില്‍ വോട്ടിനിട്ട് തള്ളിയതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍സെക്രട്ടറിയെ മാറ്റാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇത് മുന്‍ കൂട്ടി കണ്ടാണ് യെച്യൂരി ബംഗാള്‍ ഘടകത്തെ കൊണ്ട് എം.എ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. യെച്യൂരിക്കൊപ്പമുള്ള ബേബിയെ അടര്‍ത്തിമാറ്റി ജനറല്‍സെക്രട്ടറിയാക്കുക അതാകുമ്പോ കേരള ഘടകത്തിന്റെ പിന്തുണ ലഭിക്കും. അല്ലെങ്കില്‍ ബൃന്ദ കരാട്ടിനെ കൊണ്ടുവരുക, വനിത എന്ന നിലയില്‍ വേറൊരു തലത്തിലുള്ള ശ്രദ്ധയും പാര്‍ട്ടിക്ക് കിട്ടും. പക്ഷേ, നേതൃമാറ്റത്തിന് തക്കതായ കാരണം അവതരിപ്പിക്കണം, അതെന്തെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
https://www.facebook.com/Malayalivartha



























