Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുഷാറിന് സീറ്റ് നഷ്ടപ്പെട്ടതോടെ വെള്ളാപ്പള്ളിയും സംഘവും ഇടഞ്ഞു; ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് കുറയുമെന്ന് ഭീഷണി

12 MARCH 2018 03:51 PM IST
മലയാളി വാര്‍ത്ത

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതോടെ വെള്ളാപ്പള്ളിയും ബി.ഡി.ജെ.എസും ഇടഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടത്ര വോട്ട് കിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി പ്രതികരിച്ചു. തുഷാറിന് നല്‍കാമെന്ന് പറഞ്ഞ സീറ്റ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് നല്‍കിയതാണ് ബി.ഡി.ജെ.എസിനെ ചൊടിപ്പിച്ചത്. അതേസമയം വി.മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വെള്ളാപ്പള്ളി സ്വാഗതവും ചെയ്തു. എസ്.എന്‍.ഡി.പി യോഗത്തിന് നിര്‍ണായക സ്വാധീനമുള്ള യൂണിയനാണ് ചെങ്ങന്നൂര്‍. കഴിഞ്ഞതവണ ബി.ജെ.പിക്കാര്‍ തന്നെ ശ്രീധരന്‍ പിള്ളയെ അവിടെ തഴയുകയായിരുന്നു.

പാര്‍ട്ടിക്കു ബി.ജെ.പി നനല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ ബിഡിജെഎസ് നിരാശരാണ്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടത്. അത് നല്‍കാമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇതോടെ തുഷാറും സംഘവും ഇടഞ്ഞു. വെള്ളാപ്പള്ളി പൂര്‍ണമായും എന്‍.ഡി.എ ബന്ധത്തില്‍ നിന്ന് മാറി. തങ്ങളോട് ആലോചിക്കാതെ ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ഇത് മുന്നണിമര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു. ചെങ്ങന്നൂരില്‍ സി.പി.എം ജയിക്കുമെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്നെന്നും പറഞ്ഞിരുന്നു.

പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ബി.ഡി.ജെ.എസ് നേതാക്കളുമായി ചര്‍ച്ചനടത്തി. പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റും ഒരുവഴിക്കായത്. ഇതോടെ വാക്ക് പാലിക്കാത്ത മുന്നണിയില്‍ തുടരണോ എന്ന് പോലും ചര്‍ച്ചകള്‍ നടക്കുന്നു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് സി.കെ ജാനു അടക്കമുള്ളവര്‍ മുന്നണിയിലെത്തിയതെന്ന് തുഷാര്‍ പറയുന്നു. രാജ്യസഭാ സീറ്റ് ഒഴിവുണ്ടാകുമ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പരിഗണിക്കുമെന്നു മുന്‍പു ധാരണയുണ്ടായിരുന്നു. എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ രാജ്യസഭ വഴി കേന്ദ്രമന്ത്രിപദത്തില്‍ എത്തിച്ചതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. അത് പരിഹരിക്കാനാണ് മുരളീധരനെ മല്‍സരിപ്പിച്ചത്. മുമ്പ് സുരേഷ് ഗോപിയെ എം.പിയാക്കിയതും ഇവിടുത്തെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. അടികൊള്ളാന്‍ ഞങ്ങളും സീറ്റ് വല്ലവര്‍ക്കും എന്ന കേന്ദ്രനിലപാട്  ശരിയല്ല എന്നായിരുന്നു ഇവരുടെ ആക്ഷേപം. ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടിയിട്ട് ഒരു സീറ്റ് പോലും കിട്ടിയില്ലെന്നും അതുകൊണ്ട് ഒരുപദവികളും നല്‍കണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends