കാട്ടുതീയില്‍ അകപ്പെട്ട് ട്രെക്കിംഗ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി

തമിഴ്നാട്ടിലെ തേനി കുരങ്ങണി മലയിലെ കാട്ടുതീയില്‍ അകപ്പെട്ട് ട്രെക്കിംഗ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദുഃഖം രേഖപ്പെടുത്തി. കേരള അതിര്‍ത്തിയിലാണ് സംഭവമെന്ന് അറിഞ്ഞ ഉടന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും തമിഴ്നാട് സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനമേഖലയില്‍ ട്രെക്കിംഗ് താത്ക്കാലികമായി നിരോധിക്കാന്‍ ദുരന്തനിവാരണ അഥോറിറ്റി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വനമേഖലയില്‍ തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും വനത്തിനുള്ളില്‍ താത്ക്കാലിക കുളങ്ങള്‍ ഉണ്ടാക്കി വന്യ ജീവികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്താനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























