മുന്നണിയിലെടുക്കും മുമ്പ് കേരളാ കോണ്‍ഗ്രസിന് സി.പി.എം വക പഞ്ചായത്ത് പ്രസിഡന്റ്

കേരളാ കോണ്‍ഗ്രസ് (എം) നെ മുന്നണിയില്‍ എടുക്കും മുമ്പ് സി.പി.എം അവരുമായി ബാന്ധവം തുടങ്ങി. ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തില്‍ സി.പി.എം പിന്തുണയോടെ കേരളാ കോണ്‍ഗ്രസിലെ ജെയിംസ് ജോസഫ് പ്രസിഡന്റായി. സി.പി.ഐയുടെ ഉള്‍പ്പെടെ എതിര്‍പ്പിനെ തുടര്‍ന്ന് മാണിയുടെ മുന്നണിപ്രവേശനം വൈകിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ വൈരുദ്ധ്യമായ നീക്കം. കോണ്‍ഗ്രസിലെ എന്‍.എം.ജോസിനെ എട്ടിനെതിരെ പത്തു വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജെയിംസ് ജോസഫ് പ്രസിഡന്റായത്. 18 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് ഒന്‍പതും കേരള കോണ്‍ഗ്രസ് (എം)നും സിപിഎമ്മിനും അഞ്ച് അംഗങ്ങള്‍ വീതവുമാണുള്ളത്. കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയാണ് ഇതിലൂടെ ഇരുപാര്‍ട്ടികളും നല്‍കിയിരിക്കുന്നത്.
യുഡിഎഫിലെ ധാരണപ്രകാരം കോണ്‍ഗ്രസിലെ വി.കെ.മോഹനന്‍ നായര്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസിലെ ഡോണ സാന്റു വൈസ് പ്രസിഡന്റുമായാണ് പഞ്ചായത്ത് ഭരണം നടത്തിവന്നത്. കേരളാ കോണ്‍ഗ്രസ് (എം) മുന്നണിവിട്ടതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് സി.പി.എമ്മിന്റെ പിന്തുണയോടെ ഭരണം പിടിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചത്. സിപിഎമ്മും കേരള കോണ്‍ഗ്രസും് (എം) പ്രസിഡന്റ് മോഹനന്‍ നായര്‍ക്കെതിരെ അവിശ്വസത്തിനു നോട്ടിസ് നല്‍കി. ഇതോടെ മോഹനന്‍ നായര്‍ രാജിവച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ജെയിംസ് ജോസഫ് പ്രസിഡന്റായത്. യു.ഡി.എഫ് വിട്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളിലെ ബന്ധം തുടരാനാണ് കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. ചിലയിടങ്ങളില്‍ ഇത് പാലിച്ചില്ല.
https://www.facebook.com/Malayalivartha



























