ഇടതുപക്ഷ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പോലീസും കളിതുടങ്ങി ; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഡിവൈഎസ്പി ;പരാതിയുമായി കോണ്‍ഗ്രസ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ഡിവൈഎസ്പിക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി.കോരയ്ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്കി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഡിവൈഎസ്പി സ്വന്തം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തെന്നാണു കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha
























