വെയിലേറ്റ് കുഴഞ്ഞ് വീണയാളെ ആരും തിരിഞ്ഞു നോക്കിയില്ല, മദ്ധ്യവയസ്‌കന് ദാരുണാന്ത്യം

വെയിലേറ്റ് തളര്‍ന്ന് വീണ മദ്ധ്യവയസ്‌കന്‍ സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ ചെല്ലപ്പനാണ് മരിച്ചത്. രാവിലെ 10 മണിയോടെ വെയിലേറ്റ് റോഡിന്റെ സമീപത്ത് കുഴഞ്ഞ് വീണ ഇയാളെ മദ്യപനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ തിരിഞ്ഞു നോക്കിയിരുന്നില്ല.
ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെയിലേറ്റ് ഏറെ നേരം കിടന്നതാണ് ചെല്ലപ്പന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























