Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെങ്ങന്നൂരില്‍ ത്രികോണമല്‍സരത്തിന് കളമൊരുങ്ങി; സജിചെറിയാനും ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും മണ്ഡലത്തിന്റെ മക്കള്‍

13 MARCH 2018 06:53 AM IST
മലയാളി വാര്‍ത്ത

മൂന്ന് മൂന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂട് പിടിച്ചു. എല്‍.ഡി.എഫിലെ സജിചെറിയാനും യു.ഡി.എഫിലെ ഡി.വിജയകുമാറും എന്‍.ഡി.എയിലെ പി.ശ്രീധരന്‍പിള്ളയും മണ്ഡലത്തില്‍ തന്നെ ജനിച്ചവരാണ്. ശ്രീധരന്‍പിള്ള വര്‍ഷങ്ങളായി കോഴിക്കോട്ടാണ് താമസം. ഡി.വിജയകുമാറിന്റേത് കന്നിയങ്കമാണ്. സജിചെറിയാന്‍ 2011ലും ശ്രീധരന്‍പിള്ള 2016ലും ഇവിടെ മല്‍സരിച്ച് പരാജയത്തിന്റെ രുചി അറിഞ്ഞവരാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ മലര്‍ത്തിയടിച്ചാണ് സി.പി.എമ്മിലെ ആര്‍. രാമചന്ദ്രന്‍ നായര്‍ രണ്ടാമൂഴം വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1991ന് ശേഷം 2011 വരെ യു.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്നു. 2016ല്‍ 7,983 വോട്ടിനാണ് ആര്‍. രാമചന്ദ്രന്‍ നായരോട് പി.സി വിഷ്ണുനാഥ് പരാജയപ്പെടുന്നത്.

കഴിഞ്ഞ തവണ 42,682 വോട്ട് നേടി ശ്രീധരന്‍പിളള തന്റെ പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ചിരുന്നു. ഇത്തവണ മല്‍സരിക്കാനില്ലെന്ന് ആദ്യമേ പിള്ള വ്യക്തമാക്കിയിരുന്നെങ്കിലും പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഗോദയിലിറങ്ങുകയായിരുന്നു. ഔദ്യോഗികപ്രഖ്യാപനത്തിന് മുമ്പ് പ്രചരണത്തിനിറങ്ങാനും പാര്‍ട്ടി സംസ്ഥാന ഘടകം നിര്‍ദ്ദേശിച്ചു. അതുകൊണ്ട് പ്രചരണരംഗത്ത് ശ്രീധരന്‍പിള്ള ഒരുപടി മുന്നിലാണ്. കഴിഞ്ഞ തവണത്തേത് പോലെ ബി.ഡി.ജെ.എസിന്റെ പിന്തുണ ഇക്കുറി ഇല്ലെന്നത് ഒരു പോരായ്മയാണ്. തങ്ങളോട് ആലോചിക്കാതെ ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോ തുഷാറിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ ഭിന്നത അതിരൂക്ഷമായി.

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തനം ആരംഭിച്ച് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വരെ എത്തിനില്‍ക്കുന്ന പാരമ്പര്യമുള്ളയാളാണ് ഡി. വിജയകുമാര്‍. മണ്ഡലത്തിലെ രാഷ്ട്രീയ വോട്ടുകളുടെ ബലാബലത്തിനപ്പുറം ശക്തമായ ജനസ്വാധീനമുള്ള നേതാവായാണ് വിജയകുമാറിനെ യു.ഡി.എഫ് കാണുന്നത്. പതിറ്റാണ്ടുകളായി ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖമാണ് അദ്ദേഹം. അയ്യപ്പസേവാ സംഘത്തിന്റെ നേതാവായത് കൊണ്ട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ശോഭനാജോര്‍ജും പി.സി വിഷ്ണുനാഥും വിജയിച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍. എഞ്ചിനിയറിംഗ് കോളജ് ഉള്‍പ്പെടെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് യു.ഡി.എഫ് എം.എല്‍.എമാരാണ്.

സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ രണ്ടാം അങ്കത്തിനാണ് ഇത്തവണ ഇറങ്ങുന്നത്. 2006 ല്‍ തോറ്റിരുന്നു. 2016ല്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിമാര്‍ മല്‍സരിക്കണ്ട എന്ന തീരുമാനം വിലങ്ങ് തടിയായി. കൊലപാതകരാഷ്ട്രീയത്തിനെതിരെ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ എല്‍.ഡി.എഫിന് കഴിയുമോ എന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനുണ്ടായ ഉജ്ജ്വല വിജയവും എല്‍.ഡി.എഫിനെ ഭയപ്പെടുത്തുന്നുണ്ട്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തറതൊടാനായില്ല. ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടി വന്‍ വിജയം നേടി. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ വേങ്ങരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് ചരിത്രവിജയം ആവര്‍ത്തിക്കുകയായിരുന്നു.

മൂന്ന് മുന്നണികളിലും ഇല്ലെങ്കിലും സി.പി.എമ്മിനെ തുണയ്ക്കുന്ന കേരളാ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ സ്വാധീനമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. അവരുടെ പിന്തുണ സജി ചെറിയാനാകും.

ത്രികോണമല്‍സരം ഉറപ്പായ സ്ഥിതിക്ക് സാമുദായിക വോട്ടിലാണ് എല്ലാവരും കണ്ണ്‌നട്ടിരിക്കുന്നത്. 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ 30 ശതമാനം നായര്‍ സമുദായമാണ്. അതുകൊണ്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും നായര്‍ നേതാക്കളെ കളത്തിലിറക്കിയത്. 19.5 ശതമാനം ഈഴവരും 10 ശതമാനം പട്ടികവിഭാഗക്കാരുമാണ്. ഓര്‍ത്തഡോക്‌സ്, മര്‍ത്തോമാ സഭകള്‍ക്കും ചെറിയ സ്വാധീനമുണ്ട്. സജി ചെറിയാന്‍ സി.എസ്.ഐ സഭക്കാരനാണ് 2006ല്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends