Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

കൂട്ടുകാരിയെ സഹായിച്ച് കിടപ്പാടം നഷ്ടപ്പെട്ടു, ഭര്‍ത്താവ് തളര്‍ന്നു വീണ് കിടപ്പിലായി, വഞ്ചിതയായ വീട്ടമ്മയുടെ കഥ ഇങ്ങനെ

13 MARCH 2018 07:27 AM IST
മലയാളി വാര്‍ത്ത

കൂട്ടുകാരിക്ക് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന് കിടപ്പാടം നഷ്ടപ്പെട്ട വീട്ട്മ്മക്ക് ഇനി തുണ വനിതാ കമ്മീഷന്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഭര്‍ത്താവിനെയും കുട്ടികളെയും വാടക വീട്ടിലാക്കി കമ്മീഷന്റെ അദാലത്തില്‍ പരാതിയുമായെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് തളര്‍ന്നു വീണ് കിടപ്പിലായി. 13 സെന്റ് സ്ഥലവും വീടുമാണ് ജാമ്യക്കാരിക്ക് നഷ്ടമായത്.

കൂട്ടുകാരി നല്‍കിയ അഞ്ച് ലക്ഷത്തിന്റെ ചെക്ക് യഥാസമയം ബാങ്കില്‍ പോലും ഹാജരാക്കാനാകാതെ വഞ്ചിതയായ വീട്ടമ്മക്കൊപ്പം കബളിപ്പിക്കപ്പെട്ട മറ്റ് ചിലരും എത്തി. എതിര്‍കക്ഷി ഹാജരായില്ല. അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്‌ബോള്‍ എതിര്‍കക്ഷിയെ ഹാജരാക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 

തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 150 പരാതികളാണ് പരിഗണിച്ചത്. ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം. രാധ എിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 51 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതും കക്ഷികള്‍ ഹാജരാകാത്തതുമായ 83 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. നാല് കേസുകളില്‍ ദമ്ബതികള്‍ക്ക് കൗസലിംഗ് നല്‍കും. 12 കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച ശേഷം കടുകളഞ്ഞ മലപ്പുറം ജില്ലക്കാരനെതിരെ പരാതിയുമായി എത്തിയ അംഗന്‍വാടി ടീച്ചര്‍ക്ക് സ്വന്തം സര്‍ട്ടിഫിക്കറ്റുകളും ഐഡന്റിറ്റി കാര്‍ഡുകളും നഷ്ടമായിരുന്നു. പുതിയ വിവാഹത്തിന് ശ്രമിക്കുന്ന യുവാവിനെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ സംഘം സെക്രട്ടറിയും ജീവനക്കാരനും തമ്മിലുള്ള കേസില്‍ ഇരുകക്ഷികള്‍ക്കും താക്കീത് നല്‍കി വിട്ടയച്ചു. എട്ടു വര്‍ഷമായി ജീവിതം ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചു പോരുന്ന രക്തബന്ധുക്കളുടെ പരാതി വേറിട്ടതായി. ഒരുമിച്ച് താമസിക്കാന്‍ യുവതി വിട്ടുവീഴ്ചക്ക് തയാറാണെങ്കിലും യുവാവ് തയാറല്ല. ഇഷ്ടപ്പെടാതെ വീട്ടുകാര്‍ നടത്തിയ വിവാഹത്തോടുള്ള യുവാവിന്റെ വൈരാഗ്യം ഒരു പെണ്‍കുട്ട'ിയുടെ ജീവിതം തകര്‍ത്തതായി കമ്മീഷന്‍ കണ്ടെത്തി. രക്ഷിതാക്കളെ ഉള്‍പ്പെടെ വിളിച്ചു വരുത്തി വീണ്ടും ഈ പ്രശ്‌നം പരിഗണിക്കുതാണ്.


എണ്‍പത് കഴിഞ്ഞ മാതാവിനെ സംരക്ഷിക്കേണ്ട ചുമതലയെച്ചൊല്ലി തര്‍ക്കിച്ച മക്കളുടെ പരാതിയും കമ്മീഷന് മുന്നിലെത്തി. ഊഴം വെച്ച് കൊണ്ടുപോകാനുള്ള ആരോഗ്യം അമ്മക്ക് ഇല്ലാത്തതിനാല്‍ ഇളയ മകന്‍ അവരെ സംരക്ഷിക്കണം. മറ്റ് രണ്ടു മക്കളും അവിടെയെത്തി മാതാവിനെ പരിചരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (2 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (2 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (3 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (7 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (7 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (7 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (7 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (8 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (8 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (8 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (9 hours ago)

Malayali Vartha Recommends