കതിരൂര്‍ മനോജ് വധക്കേസ്: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

കതിരൂര്‍ മനോജ് വധക്കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് ബി.കെമാല്‍ പാഷ ക്രമിനല്‍ കേസുകള്‍ പരിഗണിച്ചിരുന്നപ്പോള്‍ വാദം കേട്ടിരുന്ന ഹരജി ആയതിനാല്‍ ഇതേ ബഞ്ച് തന്നെയാകും ഇന്ന് ഹരജി പരിഗണിക്കുക. ഹരജിയില്‍ ഇന്ന് വിധിയുണ്ടായേക്കും.
സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഹരജിക്കാരുടെ വാദം. സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയിലുള്ള കേസില്‍ യു.എ.പി.എ ചുമത്തണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചന്നാണ് ഹരജിക്കാരുടെ വാദം.
യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നല്‍കാനായി നിയമ സെക്രട്ടറി ചെയര്‍മാനും ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ഐ.ജി എന്നിവര്‍ അംഗങ്ങളുമായ ഒരു സമിതിക്ക് 2009 ല്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും ഈ കേസില്‍ സി.ബി.ഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സര്‍ക്കാറും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























