Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീ ആളിക്കത്തുന്നത് കണ്ടപ്പോൾ ആളുകൾ ഭയന്ന് നാലുചുറ്റിനും ചിതറിയോടി... പലരും പാറക്കെട്ടുകളിലും മരങ്ങൾക്കിടയിലും കുടുങ്ങിപ്പോയി... മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; പാലാ ഈരാറ്റുപേട്ട കള്ളിവയല്‍ ബീനാ ജോര്‍ജ് അടക്കം ആറു പേരുടെ നില ഗുരുതരം

13 MARCH 2018 08:43 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട്‌ വെന്തുമരിച്ചവരുടെ എണ്ണം പതിനൊന്നായി. 28 പേരെ രക്ഷപ്പെടുത്തി. പാലാ ഈരാറ്റുപേട്ട കള്ളിവയല്‍ ബീനാ ജോര്‍ജ് അടക്കം ആറു പേരുടെ നില ഗുരുതരം. ബീന അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഒമ്പത് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. 

ഇവരടക്കം 15 പേര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബീനയ്ക്ക് അറുപതു ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ചെെന്നെ ട്രെക്കിങ് €ബ് ഉടമ പീറ്റര്‍, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരേ പോലീസ് അന്വേഷണം തുടങ്ങി. കന്യാകുമാരി സ്വദേശി വിപിന്‍ ദാമോദരന്‍, ഈറോഡ് സ്വദേശികളായ തമിഴ്സെല്‍വന്‍, നിസ, ദിവ്യ മുത്തുകുമാര്‍, വിവേക്, ഭാര്യ ദിവ്യ, കുംഭകോണം സ്വദേശി അഖില കൃഷ്ണമൂര്‍ത്തി, കടലൂര്‍ സ്വദേശി ശുഭ സെല്‍വരാജ്, ചെെന്നെ പുനമല സ്വദേശി അരുണ്‍ പ്രഭാകര്‍ (35), ശ്രീപെരുമ്ബത്തൂര്‍ സ്വദേശി പുനിത ബാലാജി, മധുര സ്വദേശി ഹേമലത എന്നിവരാണു മരിച്ചത്. 

ഹെലികോപ്ടറുകളില്‍ വെള്ളമെത്തിച്ച്‌ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂര്‍ണമായും അണഞ്ഞിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അര ലക്ഷം രൂപയും അടിയന്തര ധനസഹായം നല്‍കും.

ശനിയാഴ്ചയാണ് 39 പേരടങ്ങുന്ന സംഘം കേരളാ-തമിഴ്നാട് അതിര്‍ത്തി മലയോര മേഖലയായ കൊളുക്കുമലയില്‍ ട്രെക്കിങിനായി രണ്ടു ഗ്രൂപ്പുകളായി എത്തിയത്.

വനത്തിനുള്ളില്‍ കൊളുക്കുമലയില്‍ ഒരുമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്ബോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതോടെ കാട്ടുതീ ആളിക്കത്തി. ചിതറിയോടിയവര്‍ പാറക്കെട്ടുകളിലും മറ്റും വീണ് കാട്ടുതീയില്‍ വെന്തുമരിക്കുകയുമായിരുന്നു. സൈനികരും കമാന്‍ഡോ സംഘവും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഹെലികോപ്ടറുകളിലാണ് മൃതദേഹങ്ങള്‍ തേനി ആശുപത്രിയിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends