കോടതി പറഞ്ഞാലും തോല്‍ക്കാന്‍ മനസില്ല… പ്ലസ് ടു വിഷയത്തില്‍ കോടതി വിധിയെ മറികടന്ന് റദ്ദാക്കിയ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഓര്‍ഡിനന്‍സ്

പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിനേറ്റ പ്രത്യേകിച്ചും വിദ്യാഭ്യാസ വകുപ്പിനേറ്റ ക്ഷതം മാറ്റാന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹൈക്കോടതി റദ്ദാക്കിയ 285 പ്ലസ് ടു ബാച്ചുകള്‍ സംരക്ഷിക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് വരുന്നത്. ഹയര്‍സെക്കന്‍ഡറി ഡയറക്‌ടര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മറികടന്ന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.
ഇത് മിറകടക്കാനാണ് എല്ലാ സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി തലം വരെ പഠനസൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നയത്തിന്റെ പരിരക്ഷയില്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്‌ടറുടെ ശുപാര്‍ശയെ മറി കടക്കാനാവുമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
ഹൈക്കോടതി അപ്പീല്‍ തള്ളുകയും സരക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബുമായി കൂടി കാഴ്‌ച നടത്തി.
അന്തിമ വിധി വരും മുമ്പേ ഇങ്ങനെയൊരു നടപടിക്ക് സാധുതയുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചത്.
ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചു വരുത്താനും കേസിന്റെ തുടര്‍നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്യാനും തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാര്‍ അനുവദിച്ച 700 പുതിയ പ്ലസ് ടു ബാച്ചുകളില്‍ 415 എണ്ണത്തിനു മാത്രമാണ് ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. രാഷ്‌ട്രീയ- സാമുദായിക ശുപാര്‍ശകള്‍ പരിഗണിച്ച് അനുവദിച്ച സ്‌കൂളുകളും ബാച്ചുകും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചന.
സിംഗിള്‍ബഞ്ച് വിധി എതിരായപ്പോള്‍ തന്നെ അപ്പില്‍ വേണ്ടെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നിലപാടെടുത്തത്. എന്നാല്‍ ചില മന്ത്രിമാരും ലീഗിലെ ഒരു വിഭാഗവും അപ്പീല്‍ പോകണമെന്ന് വാദിച്ചു. ഒടുവില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങേണ്ട സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha