അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ് ; കേസിൽ സിഎസ്‌ഐ സഭാധ്യക്ഷൻ ഉൾപ്പെടെ പത്തുപേർ കേസ് അന്വേഷണം നേരിടണമെന്ന് കോടതി

മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിളപ്പില്‍ശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം.
റബ്ബിനെ കൂടാതെ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാധാകൃഷ്ണന്‍, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് അന്വേഷണം.
https://www.facebook.com/Malayalivartha