'ഇവരെ ഒറ്റയ്ക്കിട്ട് പോകാനാകാത്തതുകൊണ്ട് രണ്ടുമാസത്തിലേറെയായി ജോലിക്ക് പോയിട്ട്; പലരോടും കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്; കണ്ണൂർ ആയിക്കരയില്‍ 90 വയസ്സായ വൃദ്ധയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ചെറുമകൾ പറയുന്നു...

കണ്ണൂർ ആയിക്കരയില്‍ 90 വയസ്സായ അമ്മൂമ്മയെ ചെറുമകള്‍ ദീപ ക്രൂരമായി മര്‍ദിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദിവസങ്ങളായി മകള്‍ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമാനം മുറിവുകള്‍ ഉണ്ടെന്നും ജാനുവമ്മ പറഞ്ഞിരുന്നു. ‘അവളെന്തിനാണ് എന്നെ ഇങ്ങനെ തല്ലുന്നത്’? ചെറുമകളുടെ ക്രൂരമായ പീഡനത്തിന് ഇരയായ ആ അമ്മയുടെ ചോദ്യമാണ് ഇത്. ചെറുമകള്‍ എന്തിനാണ് തല്ലുന്നതെന്ന് പോലുമറിയാതെ നിസ്സഹായായി നാട്ടുകാരുടെ മുന്നിലിരിക്കുകയാണ് ഈ മുത്തശ്ശി.
ദൃശ്യങ്ങളില്‍ ജാനുവമ്മയെ ദീപ ക്രൂരമായി മര്‍ദ്ദിക്കുന്നതും വസ്ത്രങ്ങള്‍ വലിച്ചൂരി നിലത്തിട്ട് വലിക്കുന്നതും കാണാം. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ നാട്ടുകാര്‍ തടയാന്‍ ചെല്ലുന്നുണ്ടെങ്കിലും ദീപ അവര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തുകയാണ്. പൊലീസിനെ വിളിക്കുമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ദീപ അമ്മയെ മര്‍ദ്ദിക്കുന്നത്. സംഭവത്തിനുശേഷം നാട്ടുകാര്‍ ഇടപെട്ട് ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും മുത്തശ്ശിയെയും പോലീസ് അഗതിമന്ദിരത്തിലേക്ക് മാറ്റി. കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് മറ്റൊരു കഥയാണ്. ചെറുമകള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
മര്‍ദനം കണ്ടുനിന്നവരിലൊരാളാണ് ദൃശ്യങ്ങൾ പകർത്തിയതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ഇതറിഞ്ഞ് ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി. ഇവര്‍ വീട്ടുകാരില്‍നിന്നും അയല്‍ക്കാരില്‍നിന്നും മൊഴിയെടുത്തു. രണ്ട് ചെറിയ മക്കളും പ്രായമായ അമ്മ ജാനകിയും മുത്തശ്ശി കല്യാണിയുമാണ് (90) ദീപയ്ക്കൊപ്പം താമസിക്കുന്നത്. ഇവരെ ഒറ്റയ്ക്കിട്ട് പോകാനാകാത്തതിനാല്‍ രണ്ടുമാസത്തിലേറെയായി ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. പലരോടും കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്. അമ്മയ്ക്കും മുത്തശ്ശിക്കുമുള്ള മരുന്ന് മുടക്കാതിരിക്കാനും ദീപ പലരോടും കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ട് നാളേറെയായി. രണ്ടുവയസ്സുള്ള പെണ്‍കുട്ടിപോലും ആക്രമണത്തിനിരയായിട്ടുണ്ട്.
പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ദീപയെന്നും അധികൃതര്‍ക്ക് ബോധ്യമായി. എന്നാൽ ഇതൊന്നും വൃദ്ധരെ മര്‍ദിക്കുന്നതിന് ന്യായീകരണമല്ല. അതിനുള്ള നിയമനടപടികള്‍ തുടരുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സി.സുരേഷ്കുമാര്‍ പറഞ്ഞു. ഈ കുടുംബത്തെ സഹായിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അയല്‍വീട്ടിലെ ഒരാളുമായി ദീപ തര്‍ക്കമുണ്ടായിരുന്നു. ഇത് കയ്യേറ്റത്തിലുമെത്തി. ഇതിനുശേഷമാണ് മുത്തശ്ശിയോട് വഴക്കിട്ടതും മർദ്ദിച്ചതും.ആ സമയം അങ്ങനെ സംഭവിച്ചുപോയതാണെന്ന് ദീപ പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തി സിറ്റി പോലീസ് വയോധികരായ രണ്ടുപേരെയും അഗതിമന്ദിരത്തിലേക്ക് മാറ്റി. കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha