ശബരീനാഥന്റെ കുടുംബസുഹൃത്തും ഡി.സി.സി. അംഗത്തിന്റെ അടുത്ത ബന്ധുവുമായ അയിരൂര്‍ സ്വദേശിനി ലിജിക്ക് ഭൂമി പതിച്ചുനല്‍കിയത് പോലീസിന് മാറ്റിയിട്ട ഭൂമി

കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ ഭാര്യ കൂടിയാണു ദിവ്യ എസ്. അയ്യര്‍. ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നു സി.പി.എമ്മില്‍നിന്ന് ആവശ്യമുയര്‍ന്നു. ശബരീനാഥന്റെ കുടുംബസുഹൃത്തും ഡി.സി.സി. അംഗത്തിന്റെ അടുത്ത ബന്ധുവുമായ അയിരൂര്‍ സ്വദേശിനി ലിജിക്കാണു ഭൂമി പതിച്ചുനല്‍കിയത്. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ സംസ്ഥാനപാതയോടു ചേര്‍ന്നുള്ള 27 സെന്റാണു വിവാദഭൂമി.
വര്‍ഷങ്ങളായി അനധികൃതമായി കൈവശംവച്ചിരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് തഹസില്‍ദാരാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്തത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്നു ബോര്‍ഡ് വച്ചു. പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി ഒഴിച്ചിടുകയും ചെയ്തു. ഭൂമി ഏറ്റെടുത്തതിനെതിരേ ലിജി ഹൈക്കോടതിയെ സമീപിച്ചു. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍.ഡി.ഒ. കൂടിയായ സബ് കലക്ടറെ കോടതി ചുമതലപ്പെടുത്തി.
ഭൂമി ഏറ്റെടുത്ത തഹസില്‍ദാരെപ്പോലും അറിയിക്കാതെ പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ടാണ് സബ് കലക്ടര്‍ അനുകൂല തീരുമാനമെടുത്തതെന്നാണ് ആരോപണം. പഞ്ചായത്ത് അധികൃതരെയോ ഉദ്യോഗസ്ഥരെയോ ഹിയറിങ് വിവരം അറിയിച്ചിരുന്നില്ല. ഇലകമണ്‍ പഞ്ചായത്തും വി. ജോയി എം.എല്‍.എയുമാണ് റവന്യു മന്ത്രിക്കു പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha