ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എസ്.എസ്.എല്‍.സി ബുക്കില്‍ ഇനി പ്രത്യേക കോളം

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇനി എസ്.എസ്.എല്‍.സി ബുക്കില്‍ പ്രത്യേക കോളം വരുന്നു. ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എസ്എസ്എല്‍സി ബുക്കില്‍ ജെന്‍ഡര്‍ എന്നതിനു മൂന്നാമത്തെ ഓപ്ഷനായി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു കൂടി സ്‌കൂള്‍ രേഖകളിലും എസ്എസ്എല്‍സി ബുക്കിലും ചേര്‍ക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്.
എസ്എസ്എല്‍സി ബുക്കില്‍ വിദ്യാര്‍ത്ഥിയുടെ പേര് സ്‌കൂള്‍ രേഖകളില്‍ നിന്നു വ്യത്യസ്തമായി തിരുത്താന്‍ സാധ്യമല്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കെ ഇ ആറില്‍ ഭേദഗതി വരുത്തും.
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.
https://www.facebook.com/Malayalivartha