പി ജെ ജോസഫിനെ ചാക്കിട്ട് പിടിക്കാൻ തയ്യാറായി കോൺഗ്രസ്... ചെങ്ങന്നൂർ ഇലക്ഷനിൽ കേരളം കോൺഗ്രസ്സ് പിന്തുണ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിൽ...

പി ജെ ജോസഫിനെ ചാക്കിട്ട് പിടിക്കാൻ തയ്യാറായി കോൺഗ്രസ്. മോൻസ് ജോസഫ് വഴി പിജെയുമായി രമേശ് ചെന്നിത്തലയും ചാണ്ടിയും സംസാരിച്ചു കഴിഞ്ഞു. ചെങ്ങന്നൂർ ഇലക്ഷനിൽ കേരളം കോൺഗ്രസ്സ് പിന്തുണ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്സ്. പി.ജെ യൊക്കെ കെ.എം.മാണിയെ അനുനയിപ്പിച്ച് യു.ഡി.എഫിലെത്തുകയാണ് ലക്ഷ്യം. പാർട്ടിയിൽ ഭിന്നതയുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കാൻ കെ.എം മാണി തയ്യാറല്ല.
രാജ്യസഭാ തെരഞ്ഞടുപ്പിൽ വിട്ടു നിൽക്കാനുള്ള കെ എം മാണിയുടെ തീരുമാനത്തിന് പിന്നിൽ ഇതാണ്.അതേസമയം പി ജെ യെ ഒഴിവാക്കാൻ കേരള കോൺഗ്രസ് എമ്മിൽ മാണിക്ക് മേൽ സമ്മർദമുണ്ട്. എന്നാൽ ചിരകാല സുഹുത്തായ പി ജെ ജോസഫിനെ ഒഴിവാക്കാൻ തത്കാലം കെ എം മാണി തയാറല്ല. ഏത് മുന്നണിയിലേക്കായാലും പി.ജെ ജോസഫ് ഒപ്പമുണ്ടാകണമെന്നാണ് കെ.എം മാണിയുടെ ആഗ്രഹം.
കോൺഗ്രസിന്റെ കുത്സിത ശ്രമങ്ങൾ വളരെ മുമ്പേ ആരംഭിച്ചതാണ്. കെ എം മാണി രാജിവച്ചപ്പോൾ ഒപ്പം രാജി വയ്ക്കാൻ തീരുമാനിച്ച പി ജെ യെ അതിൽ നിന്നും ഒഴിവാക്കിയത് ഉമ്മൻ ചാണ്ടിയുടെ തന്ത്രപരമായ നീക്കമായിരുന്നു. കെ സി ജോസഫിനെ അയച്ചാണ് പി ജെ ജോസഫിനെ ചാക്കിട്ടത്. പി ജെ ജോസഫിന് ധനമന്ത്രി സ്ഥാനം നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേരള കോൺഗ്രസ് പകരം മന്ത്രി സ്ഥാനം വേണ്ടെന്ന് തീരുമാനിച്ചത് കാരണമാണ് ജോസഫിന് അവസരം നഷ്ടമായത്. എന്നാൽ ജോസഫിന് ഇപ്പോഴും അധികാര മോഹം ഒഴിഞ്ഞിട്ടില്ല.
മോൻസ് ജോസഫാണ് കോൺഗ്രസുമായുള്ള ചർച്ചക്ക് ചരടുവലിക്കുന്നത്. കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മോൻസ് ജോസഫിനെ സംബന്ധിച്ചടത്തോളം കോൺഗ്രസ് വോട്ടാണ് പ്രധാനം. കടുത്തുരുത്തി യു ഡി എഫ് മണ്ഡലമാണ്. എന്നാൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് കടുത്തുരുത്തിയിൽ വലിയ സ്വാധീനമുണ്ട്. മാണിയുടെ സഹായമില്ലാതെ മോൻസിന് മുന്നോട്ട് പോകാനില്ല. ജയിക്കാനുമാവില്ല. അതാണ് മോൻസിന്റെ അവസ്ഥ. പിജെ ക്കും അക്കാര്യം അറിയാം. പിജെ യുടെ തൊടുപുഴയിൽ യു ഡി എഫിനാണ് പ്രാമുഖ്യമുള്ളത്. എന്നാൽ യു ഡി എഫ് സഹായമില്ലെങ്കിലും ഇടതു സ്ഥാനാർത്ഥിയായി പിജെ ജയിച്ചിട്ടുണ്ട്, നിരവധി തവണ.
മോൻസിനെതിരെ സി പി എം നീക്കങ്ങൾ തുടങ്ങി. മുമ്പ് ഇടതു മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ മോൻസ് നടത്തിയ അഴിമതിയുടെ ഫയലുകൾ സർക്കാർ ചികയാൻ തുടങ്ങിയിട്ടുണ്ട്. അക്കാലത്ത് വ്യാപകമായ അഴിമതിയാണ് പൊതുമരാമത്ത് വകുപ്പിൽ നടക്കുന്നതെന്ന് സി പി എം പറയുന്നുണ്ട്. മോൻസ് ജോസേഫിനുമേൽ കടുത്ത സമർദ്ദമുയർത്തി യു.ഡി.എഫ് അനൂകുല നീക്കങ്ങൾക്ക് തടയിടുകയാണ് സി പി എം ലക്‌ഷ്യം.
പി ജെ യെ യു ഡി എഫിലെത്തിച്ചത് കെ.എം.മാണിയാണ്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെയായിരുന്നു ഇത്. ചില മതമേലധ്യക്ഷൻമാരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ജോസഫ് യു ഡി എഫിൽ വരുമ്പോൾ ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു എന്നാണ് അഭ്യുദയകാംക്ഷികൾ പറയുന്നത്. എന്നാൽ ജോസഫ് വന്നതോടെ കേരള കോൺഗ്രസിന്റെ കഷ്ടകാലം തുടങ്ങി. യഥാർത്ഥത്തിൽ പി.സി.ജോർജിനെ എടുത്തതോടെയാണ് കെ.എം.മാണി പ്രതിസന്ധിയിലായത്. പി സി ജോർജിനെ ഒടുവിൽ കെ എം മാണിക്ക് തന്നെ ഒഴിവാക്കേണ്ടി വന്നു.
അനാരോഗ്യത്തിലുള്ള പി ജെ ,മാണിയുടെ തീരുമാനങ്ങളോട് യോജിക്കാർ തയ്യാറാണ്. എന്നാൽ മോൻസ് അതിന് തയാറല്ല. ഇടതുപക്ഷ സർക്കാരിന്റെ ജനപ്രീതി ഇടിഞ്ഞതാണ് കാരണമായി മോൻസ് ചൂണ്ടി കാണിക്കുന്നത്. എന്നാൽ യഥാർത്ഥ കാരണം ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ്. പിജെ യെ പിളർത്താൻ ഹൈക്കമാന്റിന്റ ആശീർവാദം കോൺഗ്രസ് നേതാക്കൾക്കുണ്ട്.
https://www.facebook.com/Malayalivartha