'കിളികളല്ല കഴുകന്മാര്‍' , കീഴാറ്റൂര്‍ സമരത്തെ തള്ളി മന്ത്രി ജി. സുധാകാരന്‍

കീഴാറ്റൂര്‍ സമരത്തെ തള്ളി മന്ത്രി ജി. സുധാകാരന്‍. സമരം നടത്തുന്നത് വയല്‍ക്കിളികളല്ല വയല്‍ കഴുകന്‍മാരാണെന്ന് സുധാകരന്‍ പറഞ്ഞു. കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണത്തിനെതിരായ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ജി. സുധാകരന്‍. പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്. നാലു പേര്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്.
വയലിന്റെ പരിസരത്തു പോലും പോകാത്തവരാണ് സമരക്കാര്‍. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളത്. വയല്‍ക്കിളികളല്ല വയല്‍ ക്കഴുകന്‍മാരാണ് സമരക്കാരെന്നും ജി. സുധാകരന്‍ ആരോപിച്ചു. വികസന വിരുദ്ധര്‍ മാരീചവേഷം പൂണ്ടുവരികയാണ്. അവരെ കണ്ട് ആരും കൊതിക്കേണ്ട. നന്ദിഗ്രാമല്ല കീഴാറ്റൂര്‍. കീഴാറ്റൂര്‍ സമരത്തിന് നന്ദിഗ്രാമുമായി സാമ്യമില്ല. പ്രദേശത്ത് ഒരു തുള്ളി പോലും രക്തം വീഴ്ത്താന്‍ സര്‍ക്കാറിന് താത്പര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
എന്നാല്‍ സമരം നടത്തിയത് കഴുകന്‍മാരല്ല, വയല്‍ക്കിളികള്‍ സി.പി.എമ്മിന്റെ അംഗങ്ങള്‍ തന്നെയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ വി.ഡി. സതീശന്‍ വ്യക്തമാക്കി. സമരപ്പന്തല്‍ കത്തിക്കാന്‍ സി.പി.എമ്മിന് അനുവാദം നല്‍കിയത് ആരാണ് പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കെയാണ് സി.പി.എമ്മുകാര്‍ സമരപ്പന്തല്‍ കത്തിച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha