ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് റദ്ദ് ചെയ്‌ത് പുതുക്കുന്നതിലൂടെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി കൈക്കലാക്കുന്നത് കോടികള്‍ ; ആരോഗ്യ വകുപ്പിലെ ഉന്നതര്‍ക്കും ഭരണപക്ഷത്തെ ചില ഉന്നതര്‍ക്കും ഇതിൽ പങ്കുള്ളതായി ആരോപണം

ചികിത്സാരംഗത്ത് സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കൽ നടപടികൾ തകൃതിയായി നടക്കുന്നു. 2017-18 വര്‍ഷത്തെ കാര്‍ഡിന്റെ കാലാവധി ഈ മാസം 31 വരെ ഉണ്ടെന്നിരിക്കെ മാര്‍ച്ച് ആദ്യവാരം മുതല്‍ തന്നെ പുതുക്കല്‍ നടപടികള്‍ ആരംഭിച്ചു. എന്നാൽ 2017-18 ലെ കാര്‍ഡ് ഉപയോഗിച്ച് ആനുകൂല്യം ലഭിക്കേണ്ടവര്‍ക്ക് അവസാന ആഴ്‌ചകളില്‍ പരിരക്ഷ നഷ്‌ടമാകുകയാണ്.എന്നാൽ 2018-19 വര്‍ഷത്തെ കാര്‍ഡിന്റെ പ്രയോജനം ഏപ്രില്‍ ഒന്നു മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരുകയുള്ളു. ഈ അവസരത്തിൽ ഒരുമാസം നേരത്തെ പുതുക്കല്‍ പ്രക്രിയ ആരംഭിച്ചത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാനാണെന്ന് ആക്ഷേപം. രാജ്യത്തെ കുത്തക ഭീമനെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തന്നെ വിശേഷിപ്പിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇതോടെ കോടികളാണ് ലഭിക്കുന്നത്.
ഈ മാസം ആദ്യവാരം പുതുക്കിയ നൂറുകണക്കിന് ഉപഭോക്‌താക്കള്‍ക്ക് അത്യാഹിതം എന്തെങ്കിലും ഉണ്ടായാല്‍ നടപ്പുവര്‍ഷത്തെ ആനുകല്യത്തിന് അര്‍ഹതയില്ലെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. 30000 രൂപയുടെ ചികിത്സാ ആനുകൂല്യമാണ് നിലവില്‍ കാര്‍ഡില്‍ പേരുള്ള കുടുംബത്തിന് ലഭിക്കുന്നത്.
ഇപ്പോഴത്തെ നടപടിയിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ചുരുങ്ങിയകാലം കൊണ്ട് ലഭിക്കുന്നത്. ഇതില്‍ ആരോഗ്യ വകുപ്പിലെ ഉന്നതര്‍ക്കും ഭരണപക്ഷത്തെ ചില ഉന്നതര്‍ക്കും പങ്കുള്ളതായും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha