ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു

ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷിമന്ത്രി സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിവര്‍ഷം 1,500 കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 30-60 കോടി വരെ ചക്ക ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കീടനാശിനി പ്രയോഗം ഒട്ടും ഇല്ലാതെ ഉത്പാദിപ്പിക്കുന്ന അപൂര്‍വം ഫലങ്ങളില്‍ ഒന്നാണ് ചക്ക. അതിനാല്‍ത്തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണം ഉള്ളതാണ്. ഗ്രാമങ്ങളില്‍ തോട്ടമോ പരിപാലനമോ ഒന്നുമില്ലാതെയാണ് പ്ലാവ് വളരുന്നത്.
മൂല്യവര്‍ധിത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ 30,000 കോടി രൂപയുടെ വരുമാനസാധ്യതയാണ് ഉള്ളത്. ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ നിന്നുമാകും ഈ വരുമാനം ലഭിക്കുക. സംസ്ഥാനത്ത് ചക്ക വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം ഇതുവരെ പൂര്‍ണമായി ഉപയോഗപ്പെടുത്താനായിട്ടില്ല. മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ തന്നെ സര്‍ക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലത്തിന്‍റെ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുന്നത്. കളിയിക്കാവിള, കൊല്ലം, ചാലക്കുടി, കോതമംഗലം, മുണ്ടക്കയം തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളില്‍ നിന്നാണു സംസ്ഥാനത്ത് ചക്ക മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കയറ്റി അയക്കുന്നത്. മൂപ്പിനടുത്തെത്തിയ വരിക്ക, കൂഴ ഇനങ്ങളില്‍പ്പെട്ട ചക്കയാണു കയറ്റുമതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha