നികുതി വെട്ടിപ്പ് ; പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 6 വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി

നികുതി വെട്ടിപ്പ് നടത്തി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 6 വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. നികുതി അടയ്ക്കാനുള്ള സമയപരിധി കഴിഞ്ഞതിനാലാണ് ഈ വാഹനങ്ങള്‍ പിടിച്ചെടുത്തത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ വാഹനങ്ങളാണ് പിടികൂടിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ കാല്‍ ലക്ഷത്തിലേറെ കാറുകള്‍ വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇത്തരത്തില്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha