'നടപടിക്രമങ്ങൾ പാലിക്കാതെ ഹൈക്കോടതിക്ക് നേരിട്ട് ജയിലിലേക്ക് അയയ്ക്കാനാവില്ലല്ലോ...'- സുപ്രീം കോടതി

കേരള ഹൈക്കോടതി തനിക്കെതിരെ തുടങ്ങിയ കോടതിയലക്ഷ്യ നടപടിക്കെതിരെ ജേക്കബ് തോമസ് ഹർജി നൽകിയിരുന്നു. ദീപക് മിശ്ര അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഈ ഹർജി ഏപ്രിൽ രണ്ടിന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജേക്കബ് തോമസിനോട് ഇതേ ദിവസമാണ് ഹൈക്കോടതി നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ.ഹാരീസ് ബീരാൻ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഹർജിക്ക് അടിയന്തര പ്രാധാന്യം നൽകി 28ന് തന്നെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് കേസിലും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അല്ലാതെ ഹൈക്കോടതിക്ക് നേരിട്ട് ജയിലിലേക്ക് അയയ്ക്കാനാവില്ലല്ലോയെന്നുമാണ് ഇതിന് മറുപടിയായി ചീഫ് ജസ്റ്റിസ് പറഞ്ഞത്.
രണ്ടിന് തന്നെ കേസ് പരിഗണിക്കുമെന്നും അതിനിടയിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിസില്‍ ബ്ലോവേഴ്‌സ് ആക്ട് 2011ന്റെ അനുസരിച്ചാണ് താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. ഇതില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടില്ല. അതുകൊണ്ടു തന്നെ ജസ്റ്റിസ് പി. ഉബൈദിനും എബ്രഹാം മാത്യുവിനുമെതിരേ താന്‍ ആരോപണം ഉന്നയിച്ചു എന്നുള്ളത് അടിസ്ഥാന രഹിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
താൻ വിജിലൻസ് കമ്മിഷണറായിരിക്കെ രജിസ്റ്റർ ചെയ്ത ചില അഴിമതിക്കേസുകൾ കോടതിയിൽ പരാജയപ്പെട്ടത് പ്രോസിക്യൂഷന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വീഴ്ച മൂലമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കോടതിയലക്ഷ്യമാണെന്ന് നീരീക്ഷിച്ച ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായി. അതിനെതിരെ കൂടിയാണ് ഹർജിയെന്നും ജേക്കബ് തോമസിന്റെ അഭിഭാഷകൻ പറഞ്ഞു. അഴിമതിക്കാര്‍ രക്ഷപ്പെടുന്ന ഈ സഹാചര്യമാണ് താന്‍ കേന്ദ്ര ഇന്റലിജന്‍സ് കമ്മീഷനെ അറിയിച്ചതെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























