കൊല്ലം എസ്‌എന്‍ കോളജിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ച കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ; അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദ്ദേശം

കൊല്ലം എസ്‌എന്‍ കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കൊല്ലം എസ്‌എന്‍ കോളജ് ഫണ്ട് വകമാറ്റിയ പരാതിയില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എസ്‌പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha

























